കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 13586 പോസിറ്റീവ് കേസുകളും 336 മരണവും

June 19, 2020

ഇന്ത്യയിൽ കൊവിഡ് രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 13586 പോസിറ്റീവ് കേസുകളും 336 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള കണക്കുകളിൽ ഇരു ദിവസം ഇത്രയധികം ആളുകൾക്കു രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 3,80,532 ആയി.

അതേസമയം, രോഗമുക്തരാകുന്നവരുടെ എണ്ണതിൽ രോഗബാധിതരെക്കാൾ വർധനവുള്ളത് ആശ്വാസകരമാണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 12,573 പേരാണ്. രോഗമുക്തരായവരുടെ എണ്ണം രണ്ടു ലക്ഷം കഴിഞ്ഞു. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 53.8 ശതമാനമായി ഉയർന്നു.

Read More: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.തമിഴ്‌നാട്ടിലും ഡൽഹിയിലും കടുത്ത പ്രതിസന്ധി തുടരുകയാണ്. രോഗബാധ അതിവേഗമാണെന്ന് വിദഗ്ദ്‌ഗർ പറയുന്നു.

Story highlights-more covid cases and deaths in india