രാജ്യത്ത് അൺലോക്ക് 3.0 മാർഗരേഖ പ്രഖ്യാപിച്ചു; രാത്രി കർഫ്യു ഇനി ഇല്ല

July 29, 2020

രാജ്യത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്നതിന് ഭാഗമായുള്ള അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം പ്രഖ്യാപിച്ചു. സ്കൂളുകൾ ഓഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം. ഇനിമുതൽ രാജ്യത്ത് രാത്രി കർഫ്യു ഉണ്ടായിരിക്കില്ല.

രാജ്യത്ത് ഇനി വരാനിരിക്കുന്ന പ്രധാന ആഘോഷം സ്വാതന്ത്ര്യ ദിനമാണ്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാത്രം നടത്താം. മെട്രോ സര്‍വീസുകള്‍ ഉണ്ടാകില്ല. സിനിമാ തിയറ്ററുകളും പാര്‍ക്കുകളും ബാറുകളും അടഞ്ഞുതന്നെ കിടക്കും. അതേസമയം, രാജ്യാന്തര വിമാന സർവീസുകൾ ഉണ്ടാകില്ല. വന്ദേഭാരത് മിഷൻ മാത്രമാണുണ്ടാകുക.

Read More: സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കൊവിഡ്; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

പാർക്കുകളും, സ്വിമ്മിങ് പൂളുകളും തുറക്കില്ല. ജിമ്മുകൾക്ക് ഓഗസ്റ്റ് 5 മുതൽ പ്രവർത്തനമാരംഭിക്കാം. ഇനിയുള്ള നിയന്ത്രണങ്ങൾ പ്രദേശങ്ങളുടെ സ്ഥിതി അനുസരിച്ച് സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രിക്കാം. കണ്ടൈയിൻമെന്റ സോണുകളുടെ നിയന്ത്രണവും സർക്കാരിന് തീരുമാനിക്കാം.

Story highlights-central government announced unlock 3.0