വേണമെങ്കിൽ വെള്ളത്തിലും കിടന്നുറങ്ങാം; തുമ്പിക്കൈ ഉയർത്തി വെള്ളത്തിനടിയിൽ കിടന്നുറങ്ങുന്ന ആന- വീഡിയോ

July 22, 2020

എല്ലാവർക്കും കാണാൻ കൗതുകമുള്ള ജീവിയാണ് ആന. കരയിലെ ഏറ്റവും വലിയ ജീവിയാണെങ്കിലും കുറുമ്പും കുസൃതിയും നിറഞ്ഞ ആനവിശേഷങ്ങൾ കേൾക്കാനും കാണാനും എല്ലാവർക്കും ഇഷ്ടമാണ്. കുസൃതിക്കൊപ്പം തന്നെ ഏറ്റവും ബുദ്ധിപരമായി ചിന്തിക്കാനും ആനയ്ക്ക് കഴിവുണ്ട്. ഇപ്പോൾ ചൂട് കുറയ്ക്കാൻ അന കണ്ടെത്തിയ വഴിയാണ് ശ്രദ്ധേയമാകുന്നത്.

കരയിൽ ചെളിയിലും മണ്ണിലും കിടന്ന് ഉരുണ്ടാലും വെള്ളത്തിലിറങ്ങിയാൽ പിന്നെ തിരിച്ചുകയറാൻ ആനയ്ക്ക് മടിയാണ്. വെള്ളത്തിൽ കളിച്ചും വൃത്തിയായി കുളിച്ചുമൊക്കെ അവിടെ തന്നെ സമയം ചിലവഴിക്കും. ഇങ്ങനെ വെള്ളത്തിലിറങ്ങിയ ഒരു ആന തന്റെ ഉറക്കവും വെള്ളത്തിൽ തന്നെയാക്കി.

ഇങ്ങനെയൊരു ഉറക്കം പലരും മുൻപ് കണ്ടിട്ടുണ്ടാകില്ല. തുമ്പിക്കൈ വെള്ളത്തിന് മുകളിൽ ഉയർത്തി പിടിച്ചാണ് ആന വെള്ളത്തിൽ കിടക്കുന്നത്. ചൂട് കുറയ്ക്കാനായാണ് ആന ഇങ്ങനെ വെള്ളത്തിൽ കിടന്നുറങ്ങിയത്.

അമേരിക്കയിലെ ടെക്‌സാസിലുള്ള ഫോർട്ട് വർത്ത് മൃഗശാലയിൽ നിന്നുള്ളതാണ് രസകരമായ ഈ ദൃശ്യം. ശ്വാസമെടുക്കാൻ മാത്രമാണ് ആന തുമ്പിക്കൈ വെള്ളത്തിന് പുറത്തേക്ക് നീട്ടുന്നത്. അതിനു ശേഷം മെല്ലെ വെള്ളത്തിലേക്ക് തന്നെ താഴ്ത്തുന്നുമുണ്ട്.

മൃഗശാലയിലെ ജീവനക്കാർ തന്നെയാണ് വീഡിയോ പകർത്തിയത്. ഇതിനോടകകം 7 ലക്ഷം പേർ വീഡിയോ കണ്ടുകഴിഞ്ഞു.

Read More: സുശാന്ത് ഓർമ്മകളിൽ ഇന്ത്യൻ സിനിമ; പ്രിയതാരത്തിന് സംഗീതത്തിലൂടെ ആദരമൊരുക്കി എ ആർ റഹ്മാൻ

ആനക്കാഴ്ചകൾക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യതാണ് ലഭിക്കാറുള്ളത്. പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി പക്ഷികളും മൃഗങ്ങളുമൊക്കെയാണ് മിക്കപ്പോഴും സൈബര്‍ ഇടങ്ങളില്‍ താരമാകുന്നതും.  മുൻപ്, വെള്ളം കുടിക്കുന്നതിനായി ടാപ്പ് തുറക്കുന്ന ആനയുടെ വീഡിയോ ശ്രദ്ധേയമായിരുന്നു.

Story highlights-elephant taking a nap in water