കൊവിഡ് കാലത്ത് പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കേണ്ടത് എങ്ങനെ

July 2, 2020
fruit

ലോകം മുഴുവൻ ഏറെ ആശങ്കയോടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറെ കരുതലോടെ വേണം ഓരോ ചുവടുംവയ്ക്കാൻ.

ലോക്ക്ഡൗൺ അവസാനിച്ചതോടെ പൊതുവിപണികളും മറ്റും ഉർജ്ജസ്വലമായിത്തുടങ്ങി. എന്നാൽ കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ല. ഉറവിടം അറിയാത്ത കേസുകളും, സമ്പർക്കം മൂലമുള്ള രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ഏറെ ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.

Read also: തൂപ്പുകാരിയിൽ നിന്നും ഇംഗ്ലീഷ് അധ്യാപികയിലേക്ക് അധിക ദൂരമില്ല; തെളിയിച്ച് ലിൻസ ടീച്ചർ

അതിനാൽ മാർക്കറ്റുകളിൽ നിന്നും മറ്റുമായി സാധനങ്ങൾ വാങ്ങിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, പഴങ്ങളും പച്ചക്കറികളും എങ്ങനെ അണുവിമുക്തമാക്കണമെന്നതിന് മാർഗ നിർദേശവുമായി രംഗത്തെത്തിയിരുന്നു. കൊവിഡ് കാലത്ത് പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കേണ്ടത് എങ്ങനെ എന്ന് നോക്കാം.

*കടയിൽനിന്നും വാങ്ങിക്കുന്ന വസ്തുക്കളുടെ കവറുകൾ കുറച്ചുസമയം മറ്റ് വസ്തുക്കളിൽ തൊടാത്ത രീതിയിൽ പുറത്തുവയ്ക്കുക.

*പച്ചക്കറികളും പഴങ്ങളും ഇളം ചൂടുവെള്ളത്തിലോ 50പിപിഎം ക്ലോറിൻ ഇട്ട ചൂടുവെള്ളത്തിലോ മുക്കിവയ്ക്കുക.

*കുടിവെള്ളത്തിൽ ഇവ കഴുകിയെടുക്കുക

*സോപ്പോ മറ്റ് അണുവിമുക്ത ലായനികളോ ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കരുത്

*അണുവിമുക്തമാക്കാനായി ഭക്ഷണപദാർത്ഥങ്ങൾ എല്ലാം ഫ്രീസറിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല.

Story Highlights: how to clean fruits and vegetables on covid season