‘ചിലോത് റെഡിയാവും, ചിലോത് റെഡി ആവൂല്ല’; ഗുരുവിനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി

July 29, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ഏറ്റുപറഞ്ഞ ഏറ്റവും പോസിറ്റീവ് ആയ വാക്കുകളാണ് ‘ചിലോത് റെഡിയാവും, ചിലോത് റെഡി ആവൂല്ല, എന്നാലും ഞമ്മൾക്ക് ഒരു കൊയപ്പവില്ല’. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിലും പരസ്യങ്ങളിലുമെല്ലാം നിറയുന്നത് ഈ ഡയലോഗാണ്. സിനിമാ താരങ്ങളും ഈ ഡയലോഗ് ഏറ്റെടുത്തുകഴിഞ്ഞു.

രസികൻ ക്യാപ്ഷനുകളിലൂടെ ശ്രദ്ധ നേടാറുള്ള രമേഷ് പിഷാരടി തന്റെ ഗുരുനാഥനൊപ്പമുള്ള ചിത്രത്തിനൊപ്പവും ചേർത്തിരിക്കുന്നത് ഈ വൈറൽ ഡയലോഗാണ്. ‘ ചിലോത് റെഡിയാവും, ചിലോത് റെഡി ആവൂല്ല’ എന്ന കുറിപ്പിനൊപ്പമാണ് സലീംകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. പഴയൊരു സ്റ്റേജ് പെര്ഫോമന്സിന്റെ ചിത്രമാണിത്.

സലീം കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിൻസിൽ പ്രവർത്തിച്ചാണ് മിനിസ്ക്രീനിലേക്ക് രമേഷ് പിഷാരടി എത്തുന്നത്. ധർമ്മജൻ ബോൾഗാട്ടിക്ക് ഒപ്പം അവതരിപ്പിച്ച പരിപാടി വൻ ഹിറ്റായതോടെ ടെലിവിഷൻ പരിപാടികളിൽ അവതാരകനായും സിനിമകളിൽ അഭിനേതാവായും രമേഷ് പിഷാരടി മുന്നേറി.

Read More: യുദ്ധവും ലഫ്റ്റനന്റ് റാമിന്റെ പ്രണയവും- ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം വരുന്നു

‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ രമേഷ് പിഷാരടി, പിന്നീട് രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തു. ജയറാമിനെ നായകനാക്കി ‘പഞ്ചവർണ്ണ തത്ത’യും മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധർവനും’. ഇപ്പോൾ ലോക്ക് ഡൗൺ കാലത്ത് ക്യാപ്ഷനുകളിലൂടെ ആരാധകരെ പൊട്ടിച്ചിരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് രമേഷ് പിഷാരടി.

Story highlights-ramesh pisharady shares throwback photos