തെലുങ്കിൽ അയ്യപ്പനും കോശിയുമാകാൻ പവൻ കല്യാണും വിജയ് സേതുപതിയും
വേറിട്ട കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ശ്രദ്ധേയരാണ് ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങളെല്ലാം വൻ വിജയങ്ങളുമാണ്. അനാർക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ചിത്രമായിരുന്നു സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്.
തെലുങ്ക് റീമേക്കിൽ ബിജു മേനോൻ അവതരിപ്പിച്ച പോലീസ് വേഷം പവൻ കല്യാൺ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പവൻ കല്യാണിന്റെ ജന്മദിനമായ സെപ്റ്റംബർ രണ്ടിന് ചിത്രവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ വേഷത്തിൽ വിജയ് സേതുപതിയെ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ഹാരിക ഹസ്സിൻ നിർമിക്കുന്ന ചിത്രം വെങ്കി അത്ലുരി ആളാണ് സംവിധാനം ചെയ്യുന്നത്.
മുൻപ്, റാണ ദഗുബാട്ടിയും നന്ദമൂരി ബാലകൃഷ്ണയും എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. എന്നാൽ നന്ദമൂരി ബാലകൃഷ്ണ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. അതേസമയം, അയ്യപ്പനും കോശിയും ഹിന്ദിയിലും റീമേക്കിന് ഒരുങ്ങുകയാണ്. ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് റീമേക്കും വരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read More: തുളസിയിലയും മഞ്ഞളും ചേർത്തൊരു സ്പെഷ്യൽ കട്ടൻകാപ്പിയുമായി പാർവതി- വീഡിയോ
ചിത്രത്തിന്റെ തമിഴ് പകര്‍പ്പവകാശം എസ് കതിരേശനാണ് സ്വന്തമാക്കി. ‘ആടുകളം’, ‘ജിഗര്‍താണ്ട’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് എസ് കതിരേശന്. അതേസമയം തമിഴ് റീമേക്കിന്റെ സംവിധാനം ആര് നിര്‍വഹിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. താരനിര്‍ണയവും പൂര്‍ത്തിയായിട്ടില്ല.
Story highlights- ayyappanum koshiyum in telugu