സമൂഹമാധ്യമങ്ങളിൽ താരമായി ഫഹദ് ഫാസിലിന്റെ അപരൻ; അമ്പരപ്പിച്ച് യുവാവ്

August 5, 2020

സിനിമാതാരങ്ങളുടെ സാദൃശ്യം കൊണ്ട് ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ഐശ്വര്യ റായിയുടെ രൂപസാദൃശ്യവുമായി ടിക് ടോക്കിൽ താരമായ അമൃത എന്ന തൊടുപുഴക്കാരിക്ക് പിന്നാലെ ഫഹദ് ഫാസിലിന്റെ അപരനും ശ്രദ്ധേയനാകുകയാണ്.

View this post on Instagram

Nothing Les nothing more 🎤🤫🤕😎 Joshua Carlton

A post shared by akkii Backer (@akkiibacker) on

ലുക്കിൽ മാത്രമല്ല, ഫഹദിന്റെ അഭിനയ ശൈലിയോടും പരമാവധി നീതി പുലർത്താൻ അക്കി ബക്കർ എന്ന യുവാവിന് സാധിച്ചു. ടിക് ടോക്കിൽ ഫഹദിന്റെ അപരൻ എന്ന തരത്തിൽ ശ്രദ്ധിക്കപ്പെട്ട അക്കി ബക്കർ ഇൻസ്റാഗ്രാമിലാണ് ഇപ്പോൾ താരമാകുന്നത്. ഫഹദിനോട് വളരെയധികം മുഖസാദൃശ്യം അക്കി ബക്കറിനുണ്ട്. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ വൈറൽ രംഗവും, ‘ഞാൻ പ്രകാശൻ’, കാർബൺ തുടങ്ങിയ ചിത്രങ്ങളിലെയും രംഗങ്ങൾ അക്കി ബക്കർ അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു.

Read More:എന്നും കാവലിരുന്നു, ഒടുവിൽ കമ്പനിയിൽ ജീവനക്കാരനായി നിയമിതനായി; പിന്നാലെ മികച്ച തൊഴിലാളിക്കുള്ള അവാർഡ് നേടി ശ്രദ്ധേയനാകുന്ന തെരുവുനായ

ഫഹദ് ഫാസിൽ അഭിനയിച്ച നിരവധി രംഗങ്ങൾ അക്കി മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ അക്കി മസ്‌കറ്റിൽ ജോലി ചെയ്യുകയാണ്. ട്രാൻസ് എന്ന ചിത്രത്തിലെ ഒരു രംഗം അവതരിപ്പിച്ചാണ് അക്കി ആളുകളുടെ ശ്രദ്ധ നേടിത്തുടങ്ങിയത്. പൃഥ്വിരാജ്, റഹ്‌മാൻ തുടങ്ങിയവരിടെ അപരൻമാരും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

Story highlights- fahad fazil’s lookalike tiktok star