‘ഹാപ്പി ലൈഫ്, ഹാപ്പി വൈഫ്’; വിസ്മയിപ്പിച്ച് ഷൈനും രജിഷയും, ‘ലൗ’ ട്രെയ്‌ലർ

August 28, 2020

രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മലയാള സിനിമയിൽ ആദ്യമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കൂടിയാണ് ലൗ. കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം.

അനുരാഗ കരിക്കിൻവെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’.  ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ലൗ നിർമിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും കലാ സംവിധാനം ഗോകുൽ ദാസും ആണ്. ഖാലിദ് റഹ്‌മാൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആന്റണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

അതേസമയം ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രമാണ് തമി. ചിത്രത്തിന്റെ ട്രെയ്‌ലറും ഇന്ന് അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു.

.Story Highlights:Love trailer