ധോണിയുടെ സിക്‌സും സഹതാരങ്ങളുടെ ആവേശവും; ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലന വീഡിയോ

August 21, 2020
MS Dhoni hits big sixes at csk training camp

കൊവിഡ് പ്രതിസന്ധിയില്‍ ഗാലറികള്‍ നിശ്ചലമായപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ കായികാവേശമൊന്നും ചോര്‍ന്നിട്ടില്ല. ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന വീഡിയോ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിനു വേണ്ടുള്ള പരിശീലനത്തിന്റെ വീഡിയോയാണ് ഇത്.

ആഗസ്റ്റ് 15 മുതല്‍ 20 വരെയായിരുന്നു പരിശീലനം. നിരവധി പേര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് പരിശീലന വീഡിയോ അധികൃതര്‍ പങ്കുവെച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇ-ലാണ് ഐപില്‍. നിലവില്‍ യുഎഇ-ലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്.

Read more: ‘ഒന്നിങ്ങു വന്നെങ്കില്‍’; മമ്മൂട്ടി‌ക്കൊപ്പമുള്ള ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകളില്‍ നദിയ മൊയ്തു

കൊവിഡ് പ്രതിസന്ധിമൂലം പരിശീലനം നടന്ന എം എ ചിദംബരം സ്റ്റേഡിയത്തിലെത്തിയ പ്രിയതാരങ്ങളെ കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് നിരവധിപ്പേര്‍ പരിശീലനത്തിന്റെ വീഡിയോ ആവശ്യപ്പെട്ടത്. ഇതുപ്രകാരം ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപിലെ ചില മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കി വീഡിയോ തയാറാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ധോണിയുടെ സിക്‌സര്‍ പ്രകടനവും വിസിലടിച്ച് ആവേശം പകരുന്ന സുരേഷ് റെയ്‌നയേയുമൊക്കെ വീഡിയോയില്‍ കാണാം. ആഗസ്റ്റ് പതിനഞ്ചാം തീയതി പരിശീലന ക്യാമ്പില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും സഹതാരം സുരേഷ് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story highlights: MS Dhoni hits big sixes at csk training camp