75ലധികം സസ്യങ്ങളുമായി ലോക്ക് ഡൗൺ കാലത്ത് അജിത് ഒരുക്കിയ പൂന്തോട്ടം

September 11, 2020

ലോക്ക് ഡൗൺ കാലം എല്ലാവര്ക്കും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എങ്കിലും പലരും ഹോബികൾ വികസിപ്പിച്ചും പുതിയ പേടിച്ചുമൊക്കെ സമയം വിനിയോഗിക്കാൻ ശ്രമിച്ചു. നടൻ അജിത്തും ലോക്ക് ഡൗൺ സമയത്ത് പുതിയ മേഖലയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്.

റേസിംഗ്, ബൈക്കിംഗ്, ഫോട്ടോഗ്രാഫി, റൈഫിൾ ഷൂട്ടിംഗ്, എയ്‌റോ മോഡലിംഗ്, പാചകം എന്നിവയിലൊക്കെ പ്രാഗൽഭ്യമുള്ള അജിത് ലോക്ക് ഡൗൺ കാലത്ത് മനോഹരമായ പൂന്തോട്ടമാണ് നിർമിച്ചത്. വീട്ടുമുറ്റം ഒരു പൂന്തോട്ടമാക്കി മാറ്റിയതായും ഔഷധസസ്യങ്ങൾ അടക്കം 75ലധികം ചെടികൾ താരം പരിപാലിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കൊവിഡ് കാലത്ത് തമിഴ്‌നാട് സർക്കാരിന് അജിത്തിന്റെ വിലയേറിയ സഹായം ലഭിച്ചിരുന്നു. അണുനാശിനി തളിക്കാൻ കഴിയുന്ന ഡ്രോൺ രൂപകൽപ്പന ചെയ്യുന്നതിനായി മദ്രാസ് ഐഐടിയിലെ ടീം ദക്ഷയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ചുകൊണ്ടാണ് അജിത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായമെത്തിച്ചത്. 16 ലിറ്റർ അണുനാശിനി തളിക്കാനുള്ള ശേഷി ഡ്രോണിനുണ്ട്. 30 മിനിറ്റിനുള്ളിൽ ഒരു ഏക്കർ വിസ്തൃതിയുള്ള പ്രദേശം അണുവിമുക്തമാക്കാൻ സാധിക്കും.

Read More: കണ്ണിൽ കൗതുകമൊളിപ്പിച്ച കുഞ്ഞുസുന്ദരി; കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളികളുടെ ശാലീന നായിക

അതേസമയം, ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയം എച്ച് വിനോദിന്റെ വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു അജിത്. ആക്ഷൻ എന്റർടെയ്‌നറായ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്.

Story highlights- Ajith builds a flower garden