സ്നേഹക്കൂടിലൂടെ ആദ്യ വീടൊരുക്കി ജയസൂര്യ; താക്കോൽദാനം നിർവഹിച്ച് ചലച്ചിത്രതാരം റോണി

September 9, 2020

നിരാലംബരായവർക്ക് സഹായഹസ്തവുമായി എത്തുകയാണ് ചലച്ചിത്രതാരം ജയസൂര്യ. സ്നേഹക്കൂട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വർഷവും അഞ്ച് കുടുംബങ്ങൾക്കാണ് ജയസൂര്യ വീട് വെച്ചുനൽകുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പണിത ആദ്യ വീട് ജയസൂര്യ കൈമാറിക്കഴിഞ്ഞു.

രാമ മംഗലത്തുള്ള ഒരു കുടുംബത്തിനാണ് ജയസൂര്യ വീട് പണിത് നൽകിയിരിക്കുന്നത്. ഭർത്താവ് മരിച്ചുപോയ സ്ത്രീക്കും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ജയസൂര്യ വീടൊരുക്കിയത്. 18 ദിവസം കൊണ്ടാണ് ഈ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ന്യൂറ പാനൽ കമ്പനി ഡയറക്ടർ സുബിൻ തോമസുമായി ചേർന്നാണ് ജയസൂര്യ 18 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന വീട് ഒരുക്കിയത്.

Read also:‘തുളസിക്കതിർ നുള്ളിയെടുത്ത്’ മലയാളികൾ നെഞ്ചേറ്റിയ ഈ ഗാനം ഒരുക്കിയത് മരം കയറ്റ തൊഴിലാളിയായ സഹദേവൻ; വൈറലായ പാട്ടും അറിയാതെപോയ രചയിതാവും

മുൻപ് പ്രളയത്തിൽ വീട് നശിച്ചവർക്ക് കുറഞ്ഞ ചിലവിൽ വീട് നിർമിച്ച് നൽകി ശ്രദ്ധ പിടിച്ച് പറ്റിയവരാണ് ന്യൂറ പാനൽ കമ്പനി. അതേസമയം വീടിന്റെ താക്കോൽദാനം നടത്തിയത് ചലച്ചിത്രതാരം റോണിയാണ്.

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് ജയസൂര്യ. അഭിനയത്തിനപ്പുറം സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയൂം ജനഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് ജയസൂര്യ.

Story Highlights: jayasurya snehakoodu home