മൊബൈൽ ഫോൺ വലിച്ചെറിഞ്ഞാൽ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കാം; വ്യത്യസ്തമായൊരു മത്സരം

September 16, 2020

ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ തുടങ്ങി പലതരത്തിലുള്ള കായിക വിനോദങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഫിൻലന്റിൽ വളരെ വ്യത്യസ്തമായൊരു ത്രോയിങ്ങ് ചാമ്പ്യൻഷിപ്പ് നടക്കാറുണ്ട്. ജാവലിനും, ഡിസ്‌കസിനും പകരം മൊബൈലാണ് ഇവിടെ എറിയേണ്ടത്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാമെങ്കിലും ഫിൻലന്റിലെ സാവോൻലിന്ന പട്ടണത്തിൽ എല്ലാവർഷവും ഇങ്ങനെ മൊബൈൽ ഫോൺ ത്രോയിങ്ങിൽ പങ്കെടുക്കാൻ ഒട്ടേറെ ആളുകൾ വരാറുണ്ട്.

ആളുകൾ സംഭാവനയായി നൽകുന്ന ഫോണുകളാണ് ഇങ്ങനെ എറിയാൻ ഉപയോഗിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ പുറത്തുനിന്നും ഫോൺ കൊണ്ടുവരാൻ പാടില്ല. എന്നാൽ ചാമ്പ്യൻഷിപ്പിൽ ഒരുക്കിയിരിക്കുന്ന ഡിസൈനുകളിൽ നിന്നും മത്സരാർത്ഥികൾക്ക് കയ്യിലൊതുങ്ങുന്ന ഇഷ്ടമുള്ള ഡിസൈനുകൾ തിരഞ്ഞെടുക്കാം.

Read More: പുത്തൻ ലുക്കിൽ രമ്യ നമ്പീശൻ; ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി

എത്ര ദൂരമെറിയുന്നു, ഏത് രീതിയിലാണ് എറിയുന്നത് എന്നൊക്കെ അനുസരിച്ചാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്താറുണ്ട്. പുരുഷന്മാരുടെ ലോക റെക്കാഡ് 110.42 മീറ്റർ ആണ്. വനിതകളുടേത് 67.58 മീറ്റർ. ഇപ്പോൾ യൂറോപ്പിലുടനീളം ഇത്തരം മത്സരങ്ങൾ നടക്കുന്നുണ്ട്.

Story highlights- mobile phone throwing championship