സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 165 റണ്‍സ് വിജയലക്ഷ്യം

October 2, 2020

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 165 റണ്‍സ് വിജയലക്ഷ്യം ഉയർത്തി സൺറൈസേഴ്‌സ്. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 164 റണ്‍സ് സ്വന്തമാക്കിയത്.26 ബോളിൽ 51 റണ്‍സ് നേടിയ പ്രിയം ഗാർഗാണ് സൺറൈസേഴ്സിന്റെ ടോപ് സ്‌കോറർ.

അഭിഷേക്-ഗാര്‍ഗ് കൂട്ടുകെട്ടിലാണ് സൺറൈസേഴ്‌സ് സ്കോർ നേടിയത്. അഭിഷേക് 24 ബോളില്‍ 31 റണ്‍സ് നേടിയതോടെ ഇരുവരും ചേർന്ന് 77 റൺസാണ് സൺറൈസേഴ്‌സിന് സമ്മാനിച്ചത്. ഡേവിഡ് വാര്‍ണര്‍ 28 റൺസ് നേടിയപ്പോൾ കെയ്ന്‍ വില്യംസണ്‍ ഒൻപത് റൺസാണ് സ്വന്തമാക്കിയത്. മനീഷ് പാണ്ഡെ 29 റൺസാണ് നേടിയത്.

ചെന്നൈ സൂപ്പർ കിംഗ്‌സിനായി ദീപക് ചഹാര്‍ രണ്ടു വിക്കറ്റും ഷാര്‍ദൂല്‍ താക്കൂര്‍ പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബോളിംഗിനയച്ചു. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, പിയൂഷ് ചൗള, ഷാര്‍ദൂല്‍ താക്കൂര്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, അബ്ദുല്‍ സമദ്, അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, ഖലീല്‍ അഹമ്മദ്.

Story highlights- csk needs 165 runs to win