ലോക്ക് ഡൗൺ ലുക്കിൽ തിളങ്ങി സണ്ണി വെയ്ൻ- ശ്രദ്ധ നേടി ചിത്രങ്ങൾ
പുതിയ ലുക്കുകൾ പരീക്ഷിക്കുന്നതിൽ ശ്രദ്ധേയനായ താരമാണ് സണ്ണി വെയ്ൻ. തന്റെ ലോക്ക് ഡൗൺ ലുക്കിലൂടെ വീണ്ടും ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. രാജീവ് രവി ഒരുക്കുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു സണ്ണി വെയ്ൻ ലോക്ക് ഡൗണിന് മുൻപ്. അന്ന് പോലീസ് ഹെയർ കട്ടിലും ലുക്കിലുമായിരുന്നു സണ്ണി. ഇപ്പോൾ മുടിയും താടിയും നീട്ടിവളർത്തി സ്റ്റൈലൻ ലുക്കിലാണ് താരം.
ലോക്ക് ഡൗൺ ആരംഭിച്ചതിനുശേഷം മുടിവെട്ടാതെ പുത്തൻ ലുക്കിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു സണ്ണി വെയ്ൻ. പുതിയ ലുക്ക് ആവശ്യമുള്ള ചിത്രങ്ങളാണ് സണ്ണിയെ തേടി എത്തുന്നത്. മാത്രമല്ല, നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും സജീവമാകുകയാണ് സണ്ണി വെയ്ൻ. ലോക്ക് ഡൗൺ ദിനങ്ങളിൽ ബാഡ്മിന്റൺ കളിച്ചും ജിമ്മിൽ ചിലവഴിച്ചും ശാരീരിക ക്ഷമത വർധിപ്പിക്കുന്ന തിരക്കിലായിരുന്നു സണ്ണി വെയ്ൻ. തടിക്കും മുടിക്കും പുറമെ, രൂപത്തിൽ മൊത്തത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് സണ്ണി.
അതേസമയം, ആദ്യമായി നിർമിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ തിരക്കിലുമാണ് സണ്ണി. നിവിൻ പോളി, അദിതി ബാലൻ, മഞ്ജു വാര്യർ തുടങ്ങിയവരെല്ലാം പടവെട്ടിൽ അണിനിരക്കുന്നുണ്ട്. പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി, രഞ്ജിത്ത് ശങ്കറിന്റെ ചതുർമുഖം എന്നിവയാണ് സണ്ണി വെയ്ൻ നായകനാകുന്ന പുതിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളിലും ആന്റണി എന്ന പേരിലുള്ള കഥാപാത്രങ്ങളെയാണ് സണ്ണി അവതരിപ്പിക്കുന്നത്.
Story highlights- sunny wayne new look