90+ മൈ ട്യൂഷൻ ആപ്പിലൂടെ മക്കളുടെ പഠനനിലവാരം ഇനി മാതാപിതാക്കൾക്കും വിലയിരുത്താം
പരീക്ഷാകാലം എത്തിയതോടെ വിദ്യാർത്ഥികളേക്കാൾ ആകുലതയിലാണ് മാതാപിതാക്കൾ. കാരണം,ഈ വർഷം പൂർണമായും വീടുകളിൽ തന്നെയിരുന്നുള്ള ഓൺലൈൻ പഠനമായതുകൊണ്ട് അധ്യാപകരോട് കുട്ടികളുടെ പഠന നിലവാരത്തെ കുറിച്ച് ചോദിക്കുന്നതിന് പരിധിയുണ്ട്. അതുകൊണ്ടുതന്നെ മക്കളുടെ പഠനനിലവാരം വിലയിരുത്താൻ ഒരു അവസരം ലഭിക്കില്ല. അവിടെയാണ് 90+ മൈ ട്യൂഷൻ ആപ്പിന്റെ പ്രസക്തി.
കുട്ടികളുടെ പഠനനിലവാരം മാതാപിതാക്കൾക്ക് നേരിട്ട് പരിശോധിക്കാൻ 90+ മൈ ട്യൂഷൻ ആപ്പിൽ സാധിക്കും. ഓരോ പാഠഭാഗങ്ങൾക്കും അനുസരിച്ച് നടത്തുന്ന മോക്ക് ടെസ്റ്റുകളും അവയിലൂടെ മക്കൾ നേടുന്ന മാർക്കുകളും എവിടെയാണ് അവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതെന്നുമെല്ലാം 90+ മൈ ട്യൂഷൻ ആപ്പിലൂടെ മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും.
കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല എന്ന ടെൻഷനും വേണ്ട. മാതാപിതാക്കൾക്ക് കുട്ടികൾ എത്ര സമയം പഠിച്ചു, ഏതൊക്കെ പാഠഭാഗങ്ങൾ ആണ് പഠിച്ചത്, തുടങ്ങിയ കാര്യങ്ങൾ എല്ലാം വളരെ കൃത്യമായി മനസിലാക്കാം 90+ മൈ ട്യൂഷൻ ആപ്പിലെ ‘പാരന്റ് കോർണർ’ എന്ന ഫീച്ചറിലൂടെ.
കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന 90 പ്ലസ് മൈ ട്യൂഷന് ആപ്പിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ലഭ്യമാണ്. ഹൈ ക്വാളിറ്റിയില്‍ വിപുലമായ അനിമേറ്റഡ് ദൃശ്യങ്ങളുടെ പിന്തുണയോടെയാണ് പാഠഭാഗങ്ങൾ വിദ്യാർഥികളിലേക്ക് 90+ മൈ ട്യൂഷൻ ആപ്ലിക്കേഷൻ എത്തിക്കുന്നത്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നതുകൊണ്ട് സാധാരണ ട്യൂഷൻ ഫീസിനേക്കാൾ ചിലവും കുറവാണ്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നാണ് മറ്റൊരു പ്രത്യേകത.
കൂടുതൽ വിവരങ്ങൾക്ക്- 90+ my tuition app