എട്ടു വയസുകാരി ആരാധനക്ക് മനോഹരമായ കേക്ക് തയ്യാറാക്കിയ പതിമൂന്നുകാരിയെ പരിചയപ്പെടുത്തി ഗീതു മോഹൻദാസ്

December 7, 2020

മലയാളികളുടെ പ്രിയ നായികയും സംവിധായികയുമാണ് ഗീതു മോഹൻദാസ്. ബാലതാരമായി സിനിമയിലേക്ക് എത്തിയ ഗീതുവിന്റെ ചെറുപ്പകാലം അതേപടി അനുസ്മരിപ്പിക്കുകയാണ് മകൾ ആരാധന. ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ പ്രേക്ഷകർ കണ്ട ഗീതു തന്നെയാണ് ഇപ്പോൾ മകൾ ആരാധന. കഴിഞ്ഞദിവസമായിരുന്നു ആരാധനയുടെ എട്ടാം പിറന്നാൾ. ആശംസകളുമായി ഗീതുവിന്റെയും രാജീവ് രവിയുടെയും സിനിമാ സുഹൃത്തുക്കൾ എത്തിയിരുന്നു. ഇപ്പോഴിതാ, ആരാധനയുടെ മനോഹരമായ പിറന്നാൾ കേക്കിന്റെ കൗതുകം പങ്കുവയ്ക്കുകയാണ് ഗീതു മോഹൻദാസ്.

എട്ടു വയസുകാരിയായ ആരാധനയ്ക്ക് പിറന്നാൾ കേക്ക് ഒരുക്കിയത് പതിമൂന്നുകാരിയായ ബേക്കറാണ്. താൻ കഴിച്ച ഏറ്റവും മികച്ച കേക്ക് ഇതാണെന്നും സേറ ഫ്രാൻസിസ് എന്ന കുട്ടിയാണ് കേക്ക് തയ്യാറാക്കിയതെന്നും ഗീതു കുറിക്കുന്നു. അതേസമയം, പിറന്നാൾ ദിനത്തിൽ ആരാധനയ്ക്ക് ആശംസയുമായി പൂർണിമയും പ്രാർത്ഥനയും മഞ്ജു വാര്യരും എത്തിയിരുന്നു. പിറന്നാൾ ആഘോഷത്തിൽ പൂർണിമ സകുടുംബം പങ്കെടുത്തിരുന്നു.

Read More: ലാസ്യഭാവങ്ങളിൽ അപർണ ബാലമുരളി- മനോഹര നൃത്ത വീഡിയോ

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന ഗീതു, അഭിനയത്തേക്കാൾ ശ്രദ്ധയും അർപ്പണവും സംവിധാനത്തിലാണ് സമർപ്പിച്ചത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ ആ മികവ് മലയാളികൾ അടുത്തറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഗീതു മോഹൻദാസ് മകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. 2009ലാണ് സുഹൃത്തും ഛായാഗ്രാഹകനുമായ രാജീവ് രവിയുമായി ഗീതു മോഹൻദാസിന്റെ വിവാഹം നടന്നത്. സിനിമാലോകത്ത് സജീവമാണ് ഇരുവരും.

Story highlights- aradhana’s birthday cake special