സന്തോഷ് ശിവനൊരുക്കുന്ന ചിത്രത്തിലൂടെ വിജയ് സേതുപതി ബോളിവുഡിലേക്ക്

December 30, 2020

ഒട്ടേറെ സിനിമകളുമായി വിജയ് സേതുപതി തിരക്കിലാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടുകഴിഞ്ഞു. ഇപ്പോഴിതാ, ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് വിജയ് സേതുപതി.

മുൻപ്, ആമിർ ഖാന്റെ ‘ലാൽ സിംഗ് ചദ്ദ’യിൽ അഭിനയിക്കേണ്ടതായിരുന്നു വിജയ് സേതുപതി. എന്നാൽ പിന്നീട് അത് നടന്നില്ല. ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത മാനഗരത്തിന്റെ ബോളിവുഡ് റീമേക്കിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.പ്രസിദ്ധ ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ് ഈ റീമേക്ക് സംവിധാനം ചെയ്യുന്നത്.

‘മാനഗരം’ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് വിജയ് സേതുപതി വേഷമിടുന്നത്. സിനിമയുടെ ടൈറ്റിൽ ജനുവരി ഒന്നിന് വെളിപ്പെടുത്തും. വിക്രാന്ത് മാസ്സി, സഞ്ജയ് മിശ്ര, രൺവീർ ഷോറി, തന്യ മാനിക്താല, സച്ചിൻ ഖേദേക്കർ തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

Read More: 2020: മലയാള സിനിമയ്ക്ക് നഷ്‌ടമായ പ്രതിഭകൾ

അതേസമയം, വിജയ് നായകനായി എത്തുന്ന മാസ്റ്ററിൽ വില്ലൻ വേഷത്തിൽ വിജയ് സേതുപതി എത്തുന്നുണ്ട്. ചിത്രം ജനുവരി 13ന് തിയേറ്ററുകളിൽ എത്തും. മാത്രമല്ല,മലയാളത്തിലും നിത്യ മേനോനൊപ്പം ഒരു ചിത്രത്തിൽ വിജയ് സേതുപതി വേഷമിട്ടുകഴിഞ്ഞു.  ’19 (1)(എ)’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിച്ചത്. മുൻപ് മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെയും താരം മലയാളത്തിൽ സാന്നിധ്യം അറിയിച്ചിരുന്നു.

Story highlights- Vijay Sethupathi’s Bollywood debut movie announced