മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ച കോട്ടയംകാരൻ; തളർന്ന കാലുകളുമായി വേമ്പനാട്ടുകായലിന്റെ സംരക്ഷകനായ രാജപ്പൻ

January 31, 2021

എഴുപത്തിമൂന്നാമത് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞ കാര്യങ്ങളിൽ ഒരു മലയാളിയുടെ പേരുണ്ട്. വേമ്പനാട്ട് കായലിന്റെ സംരക്ഷകനായ രാജപ്പനെയാണ് പ്രധാനമന്ത്രി മൻ കി ബാത്തിൽ അഭിനന്ദിച്ചത്. കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി വിറ്റാണ് രാജപ്പൻ ജീവിക്കുന്നത്. അഞ്ചാം വയസിൽ പോളിയോ ബാധിച്ച ഇദ്ദേഹത്തിന്റെ രണ്ടു കാലുകൾക്കും സ്വാധീനമില്ല. എങ്കിലും അധ്വാനശീലത്തിന് ഒരു കുറവുമില്ല. മഹത്തായ ജോലിയാണ് രാജപ്പൻ ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

കോട്ടയംകാരനായ രാജപ്പൻ പ്രദേശവാസികൾക്ക് പരിചിതനാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധനേടി. ഏഴുവർഷമായി അദ്ദേഹം ഈ തൊഴിലാണ് ചെയ്യുന്നത്. കൂടുതലായി ഒന്നും കിട്ടിയില്ലെങ്കിലും അന്നന്നത്തേക്കുള്ള ചിലവിനുള്ളത് ഈ കുപ്പികൾ പെറുക്കി വിൽക്കുന്നതിലൂടെ ലഭിക്കുന്നുണ്ടെന്നാണ് രാജപ്പൻ പറയുന്നത്.

Read More: പാട്ടുവേദിയെ രാഗസാന്ദ്രമാക്കാൻ ‘പ്രമദവനം’ ആലപിച്ച് വിജയ് യേശുദാസ്; വീഡിയോ

രാവിലെ ആറു മണിയാകുമ്പോൾ വള്ളവുമായി രാജപ്പൻ കായലിൽ ഇറങ്ങും. പലപ്പോഴും നേരം ഇരുട്ടിയാലേ കരയിലേക്ക് എത്താറുള്ളു. പൊളിഞ്ഞു വീഴാറായ, വൈദ്യുതിയില്ലാത്ത വീട്ടിലാണ് രാജപ്പന്റെ താമസം. പക്ഷെ, തെഴിലിലും കൂരയിലും ഒരു കുറവും രാജപ്പന് തോന്നിയിട്ടില്ല.

Story highlights- about rajappan vembanad lake