കിഷോര്‍ കുമാറിന്റെ സ്ഥാനത്ത് ധോണി, സുനില്‍ ദത്തിന്റെ സ്ഥാനത്ത് കോലിയും: വൈറലായി രസികന്‍ പാട്ടു വീഡിയോ

January 8, 2021
MS Dhoni As Kishore Kumar and Virat Kohli As Sunil Dutt

സോഷ്യല്‍ മീഡിയ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും പലരുടേയും ക്രിയേറ്റിവിറ്റികള്‍ ശ്രദ്ധ നേടുന്നതും സമൂഹമാധ്യമങ്ങളിലാണ്.

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഒരു രസികന്‍ വീഡിയോ. ഫേസ് ആപ്പ് സാങ്കേതിക വിദ്യയിലൂടെ തയാറാക്കിയ വീഡിയോ കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. മേരേ സാംനെ വാലി ഖിഡ്കി മേം എന്ന ഹിന്ദി ഗാനരംഗത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണിയേയും വിരാട് കേലിയേയും എഡിറ്റ് ചെയ്ത് ചേര്‍ത്തിരിയ്ക്കുകയാണ് ഈ വീഡിയോയില്‍. 1968-ല്‍ പ്രേക്ഷകരിലേയ്‌ക്കെത്തിയ പഡോസന്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കിഷോര്‍ കുമാറിന്റെ സ്ഥാനത്ത് ധോണിയേയും സുനില്‍ ദത്തിന്റെ സ്ഥാനത്ത് വിരാട് കോലിയേയും ചേര്‍ത്തിരിയ്ക്കുന്നു. വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയും വീഡിയോയില്‍ ഇടം നേടിയിട്ടുണ്ട്. എന്തായാലും രസകരമായ ഈ പാട്ടുവീഡിയോ വൈറലാണ് സൈബര്‍ ഇടങ്ങളില്‍.

Story highlights: MS Dhoni As Kishore Kumar and Virat Kohli As Sunil Dutt