ചൂടുകാലത്ത് ആരോഗ്യകാര്യത്തില്‍ അല്‍പം കൂടുതല്‍ കരുതല്‍ നല്‍കാം

February 24, 2021
Effective Summer Health Tips for the Season

സംസ്ഥാനത്ത് ചൂട് കനത്തു തുടങ്ങിയിരിയ്ക്കുന്നു. ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിയ്ക്കുന്നുണ്ടെങ്കില്‍ പകല്‍ സമയത്തെ ചൂടിന്റെ കാര്യത്തില്‍ കാര്യമായ കുറവില്ല. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് ചൂടുകാലത്ത്.

ചൂടു കൂടുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യത കൂടുതലാണ്. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. അതിനാല്‍തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ചൂടുകാലത്ത് ശീലമാക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ കിണറുകള്‍ പൂര്‍ണ്ണമായും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Read more: 92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’

ചൂടുകാലങ്ങളില്‍ വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ എപ്പോഴും തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കോട്ടണ്‍ വസ്ത്രങ്ങള്‍ ചൂടുകാലത്ത് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. ഒതുപോലെതന്നെ വീടും പരിസരവും ചൂടുകാലത്ത് വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കണം. തീ പിടിക്കാനും തീ പടരാനുമുള്ള സാഹചര്യം ചൂടുകാലത്ത് കൂടുതലാണ്.

പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ കൂടുതലായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇവ ഒരുപരിധിവരെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെതന്നെ നിര്‍ജ്ജലീകരണാവസ്ഥയെ തടയാനും പഴങ്ങള്‍ ഗുണം ചെയ്യും. അതേസമയം വഴിവക്കില്‍ നിന്നും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നുമെല്ലാം ലഭിക്കുന്ന പാനിയങ്ങള്‍ പരമാവധി കഴിക്കാതിരിക്കുക. ഇത്തരം പാനിയങ്ങള്‍ പലവിധ രോഗങ്ങള്‍ക്കും കാരണമാകും.

Story highlights:  Effective Summer Health Tips for the Season