അഭിനയത്തില്‍ മാത്രമല്ല പാട്ടിലും സൂപ്പറാണ് മീന: വീഡിയോ

February 3, 2021
Meena Sings in Flowers Top Singer

ചലച്ചിത്ര ആസ്വാദകര്‍ക്കിയടില്‍ മികച്ച സ്വീകാര്യത നേടുന്ന താരമാണ് മീന. വെള്ളിത്തിരയില്‍ താരം അവിസ്മരണീയമാക്കുന്ന കഥാപാത്രങ്ങളും നിരവധി. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും സൂപ്പറാണെന്ന് തെളിയിച്ചിരിയ്ക്കുകയാണ് മീന ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍.

ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2-ല്‍ വിധികര്‍ത്താവായി എത്തിയതായിരുന്നു താരം. ഇതിനിടെ ഒരു ഗാനം ആലപിയ്ക്കാന്‍ എം ജി ശ്രീകുമാര്‍ ആവശ്യപ്പെടുകയായിരുന്നു. ഉടനെയെത്തി മീനയുടെ മനോഹരമായ പാട്ട്. മനോഹരമായ ഒരു തെലുങ്ക് ഗാനത്തിന്റെ പല്ലവിയാണ് താരം ആലപിച്ചത്.

Read more: ഗോതമ്പുപുട്ടിന്റെ രാസനാമം ചോദിച്ച് സുമേഷ്; ‘നൂറ് വരെ എണ്ണനാറിയാം ചുമേച്ചുമാമ’ എന്ന് കണ്ണനും

അതേസമയം മീനയുടേതായി ഇനി പ്രേക്ഷകരിലേയ്‌ക്കെത്താനിരിയ്ക്കുന്ന മലയാള സിനിമ ദൃശ്യം 2 ആണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ.

Story highlights: Meena Sings in Flowers Top Singer