ഇന്ത്യന്‍ മണ്ണില്‍ പുതു ചരിത്രമെഴുതി ആര്‍ അശ്വിന്‍

February 14, 2021
R Ashwin surpasses Harbhajan Singh home soil wickets tally

കൊവിഡ് 19 എന്ന മഹാമാരി മൂലം നിശ്ചലമായിരുന്ന കളിക്കളങ്ങള്‍ വീണ്ടും സജീവമായി തുടങ്ങിയിരിക്കുന്നു. ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞെങ്കിലും കായികാവേശത്തിന് കോട്ടം തട്ടിയിട്ടില്ല. ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ആരവവും ആവേശവുമാണ് ക്രിക്കറ്റ് ലോകത്ത് നിറയുന്നത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരമാണ് പുരോഗമിയ്ക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ നേടി ശ്രദ്ധയാകര്‍ഷിച്ച ആര്‍ അശ്വിന്‍ സ്വന്തം പേരില്‍ ഒരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിരിയ്ക്കുകയാണ്. ഇന്ത്യന്‍ മണ്ണില്‍ വെച്ചു നടന്നിട്ടുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റു വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ആര്‍ അശ്വിന്‍.

Read more: 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേയ്ക്ക്; ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും

ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോര്‍ഡ് മറികടന്നാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ബെന്‍ സ്‌റ്റോക്ക്‌സിനെ അശ്വിന്‍ പുറത്താക്കിയപ്പോള്‍ ഹര്‍ഭജന്‍ സിങ്ങിന്റെ വിക്കറ്റ് നേട്ടം താരം മറികടന്നിരുന്നു. 265 വിക്കറ്റുകളാണ് ഇന്ത്യയില്‍ ടെസ്റ്റ് മത്സരത്തില്‍ ഹര്‍ഭജന്‍ സിങ് നേടിയിട്ടുള്ളത്.

267 വിക്കറ്റുകള്‍ ഇതുവരെ അശ്വിനും നേടി. ഇന്ത്യയില്‍ വെച്ചു നടന്ന 45 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമാണ് അശ്വിന്റെ ഈ നേട്ടം. 62 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമായി 350 വിക്കറ്റുകള്‍ നേടിയ അനില്‍ കുംബ്ലെയാണ് ഇന്ത്യയില്‍ വെച്ചു നടന്നിട്ടുള്ള ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ വീഴ്ത്തിയത്.

Story highlights: R Ashwin surpasses Harbhajan Singh home soil wickets tally