ഹര്ഭജന് സിങ്ങിന്റെ ശൈലിയില്‍ രോഹിത്തിന്റെ ബൗളിങ്: വൈറലായി വീഡിയോ
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. കൊവിഡ് 19 എന്ന മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘ നാളുകളായി നിശ്ചലമായിരുന്ന കായിക മേഖല വീണ്ടും സജീവമായി തുടങ്ങി. ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലായി.
മത്സരാവേശം തുടരുമ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് രോഹിത് ശര്‍മ്മയുടെ ബൗളിങ് ആക്ഷന്‍. ഹര്ഭജന് സിങ്ങിനെ ഓര്‍മപ്പെടുത്തും വിധമായിരുന്നു താരത്തിന്റെ ബൗളിങ്. ഈ ആക്ഷന്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. രണ്ടാം ദിനത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ രോഹിത് ശര്‍മ്മ ഏഴ് റണ്‍സ് മാത്രമാണ് വഴങ്ങിയത്.
Read more: രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍…?; വ്യക്തമായ മറുപടി രസകരമായി പറഞ്ഞ് പി സി ജോര്‍ജ്ജ്
അതേസമയം ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിനം കളി അവസാനിയ്ക്കുമ്പോള്‍ 555 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലാണ് ഇംഗ്ലണ്ട്. എട്ട് വിക്കറ്റും നഷ്ടമായി. ഇരട്ട സെഞ്ചുറി നേടിയ നായകന് ജോ റൂട്ടിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേയ്ക്ക് എത്തിച്ചത്.
Rohit sharma doing a harbhajan singh 😂 👌🏻 @ImRo45 @harbhajan_singh #INDvsENG #Root #Rohitsharma #BCCI #EngvsInd #pant #joeroot pic.twitter.com/Yaquft4bt6
— Vishal Ghandat (@vishalghandat1) February 6, 2021
Story highlights: Rohit Sharma Imitates Harbhajan Singh’s Bowling Action