നാലുവർഷങ്ങൾക്ക് ശേഷം കളിയും ചിരിയുമായി സ്റ്റാർ മാജിക് വേദിയിൽ കുട്ടിമണിയെത്തിയപ്പോൾ- വീഡിയോ
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർ അഭിനേതാകകളെ നെഞ്ചിലേറ്റുക. പലർക്കും അഭിനയ ജീവിതത്തിന്റെ പാതി പിന്തുടരുമ്പോഴായിരിക്കും അത്തരം കഥാപാത്രങ്ങൾ ലഭിക്കുക. എന്നാൽ, അഭിനേത്രി ശ്രീലയക്ക് തുടക്കത്തിൽ തന്നെ ലഭിച്ച കഥാപാത്രം എന്നും പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ഒന്നായിരുന്നു. ഫ്ളവേഴ്സ് ടി വിയിൽ നാലുവര്ഷങ്ങള്ക്ക് മുൻപ് സംപ്രേഷണം ചെയ്തിരുന്ന മൂന്നുമണി എന്ന പരമ്പരയിലെ കുട്ടിമണി എന്ന കഥാപാത്രത്തിലൂടെ ശ്രീലയ പ്രേക്ഷക ഹൃദയങ്ങൾ വളരെവേഗത്തിൽ കീഴടക്കി.
വർഷങ്ങൾ കഴിഞ്ഞിട്ടും, ശ്രീലയ തിരിച്ചറിയപ്പെടുന്നത് കുട്ടിമണിയിലൂടെയാണ്. വിവാഹ ശേഷം സ്റ്റാർ മാജിക് വേദിയിൽ ഭർത്താവിനൊപ്പം അതിഥിയായി എത്തിയപ്പോഴും ശ്രീലയയോട് എല്ലാവരും ആവശ്യപ്പെട്ടതും കുട്ടിമണിയെ ഒരിക്കൽ കൂടി അവതരിപ്പിക്കാമോ എന്നാണ്. നാല് വർഷങ്ങൾക്ക് ശേഷം അങ്ങനെ ശ്രീലയ വീണ്ടും കുട്ടിമണിയെ സ്റ്റാർ മാജിക് വേദിയിൽ പുനരവതരിപ്പിച്ചു. വിവാഹ ശേഷം, കുടുംബത്തിനൊപ്പം പുറത്തുപോകുമ്പോൾ മാസ്ക് ഉണ്ടെങ്കിൽ പോലും ആളുകൾ കുട്ടിമണി എന്ന കഥാപാത്രത്തിലൂടെ തന്നെ തിരിച്ചിറിയാറുണ്ടെന്നും ശ്രീലയ പറയുന്നു.
Read More: ഇതിലും മികച്ചൊരു അനുകരണം വേറെയില്ല; യുവയുടെ നടപ്പിന് രസികന് അനുകരണവുമായി മൃദുല
ശ്രീലയയും സഹോദരിയും നടിയുമായ ശ്രുതി ലക്ഷ്മിയും കുടുംബ സമേതമാണ് സ്റ്റാർ മാജിക് വേദിയിൽ എത്തിയത്. സീരിയ വിശേഷങ്ങൾക്കൊപ്പം ഇരുവരും രസകരമായ ഗെയിമുകളിലും സ്കിറ്റുകളിലും ഭാഗമായി. 2016ലായിരുന്നു മൂന്നുമണി എന്ന പരമ്പര ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്തിരുന്നത്. പരമ്പരയിൽ കുട്ടിമണി എന്ന ബുദ്ധിമാന്ദ്യമുള്ള കഥാപാത്രമായാണ് ശ്രീലയ വേഷമിട്ടിരുന്നത്.
Story highlights- sreelaya star magic episode