ആരോഗ്യഗുണങ്ങള്‍ ഏറെയാണ് വാള്‍നട്ടില്‍

February 12, 2021
Walnuts have lots of health benefits

കഴിയ്ക്കുന്ന ഭക്ഷണമാണ് ഓരോരുത്തരുടേയും ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ പങ്ക് വഹിയ്ക്കുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിന് ഗുണകരമാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഡ്രൈഫ്രൂട്ടുകളില്‍ ഒന്നാണ് വാള്‍നട്ട്.

ശരീരികമായ ആരോഗ്യത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും വാള്‍നട്ട് മികച്ചതാണ്. വിഷാദ സാധ്യത കുറയ്ക്കാനും ഏകാഗ്രത വര്‍ധിപ്പിയ്ക്കാനും വാള്‍നട്ട് സഹായിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും വാള്‍നട്ട് നല്‍കാം. പഠനകാര്യത്തില്‍ ഏകാഗ്രത മെച്ചപ്പെടുത്താന്‍ കുട്ടികള്‍ക്ക് ഇത് സഹായകരമാകും. ദിവസവും ചെറിയൊരു അളവില്‍ വാള്‍നട്ട് ഏത് പ്രായക്കാരുടേയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Read more: പകൽ പഠനം, വൈകുന്നേരം ഹോട്ടലിൽ പാത്രങ്ങൾ കഴുകും, രാത്രിയിൽ കോൾ സെന്ററിൽ ജോലി- മിസ് ഇന്ത്യ വേദിയിൽ അഭിമാനമായി ഓട്ടോക്കാരന്റെ മകൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാള്‍നട്ട് സഹായിക്കുന്നു. ആരോഗ്യകരമായ ഒരു ലഘുഭക്ഷണം കൂടിയാണ് വാള്‍നട്ട്. അതിനാല്‍ സ്‌നാക്‌സ് കഴിക്കേണ്ട സമയത്ത് അല്‍പം വാള്‍നട്ട് കഴിയ്ക്കാവുന്നതാണ്. ഇത് അമിത വണ്ണത്തെ ചെറുക്കാനും സഹായിക്കുന്നു.

ആരോഗ്യകരമായ ഒമേഗ ത്രി ഫാറ്റി ആസിഡ് ആണ് വാള്‍നട്ടില്‍ അടങ്ങിയിരിയ്ക്കുന്നത്. ഇത് ശരീരത്തിലെ മോശം കൊളസ്‌ട്രേളിനെ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. അതുവഴി ഹൃദയസംബന്ധമായ അസുഖ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്താനും സഹായകമാണ് വാള്‍നട്ട്.

Story highlights: Walnuts have lots of health benefits