മാതാപിതാക്കളുടെ വിവാഹച്ചടങ്ങിൽ സ്റ്റാറായി ഒരു കൊച്ചുമിടുക്കി; ക്യൂട്ട് വിഡിയോ
കൗതുകം നിറഞ്ഞ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ കാഴ്ചക്കാർ നിരവധിയാണ്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളുടെ മുഴുവൻ മനം കവരുകയാണ് ഒരു കുഞ്ഞുമോൾ. മാതാപിതാക്കളുടെ വിവാഹത്തിന് അമ്മയുടെ കൈയിലിരിക്കാൻ വാശിപിടിക്കുന്ന കുഞ്ഞുമോളുടെ കുറുമ്പുകളാണ് സോഷ്യൽ ഇടങ്ങളിൽ മുഴുവൻ വൈറലാകുന്നത്.
വിവാഹച്ചടങ്ങുകൾക്കിടെ ‘അമ്മ എടുക്കണം എന്ന് പറഞ്ഞ് വാശിപിടിച്ച ഈ കുഞ്ഞുമോളുടെ രസകരമായ നിമിഷങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിയത്. വിവാഹ ചടങ്ങിനിടെ അമ്മ തന്നെ എടുക്കുന്നില്ലെന്ന് കണ്ടപ്പോൾ വാശിപിടിച്ച് നിലത്ത് കിടക്കുന്നതും പിന്നീട് പതിയെ തല ഉയർത്തി കൗതുകത്തോടെ അമ്മയെ നോക്കുന്ന കുഞ്ഞിനേയുമൊക്കെ ദൃശ്യങ്ങളിൽ കാണുന്നുണ്ട്.
Read also:മനോഹര നൃത്തച്ചുവടുകളുമായെത്തി സൈബർ ഇടങ്ങൾ കീഴടക്കിയ കൊച്ചുമിടുക്കി ഇനി പൃഥ്വിരാജിന്റെ മകൾ…
അവസാനം കുഞ്ഞിന്റെ സങ്കടം കണ്ട ‘അമ്മ കുഞ്ഞിനെ എടുത്ത് പിടിച്ചുകൊണ്ട് ബാക്കി ചടങ്ങുകളിൽ പങ്കെടുക്കുന്നതും വിഡിയോയിൽ കാണാം. നിരവധിപ്പേരാണ് രസകരമായ ഈ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മനോഹരമായ കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
Story Highlights:little girl video at parents wedding