കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന മോഹന്‍കുമാര്‍ ഫാന്‍സ്; മാര്‍ച്ച് 19 ന്

March 9, 2021
Mohan Kumar Fans release

കേരളത്തിലെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുവാദം നല്‍കിയതോടെ കൂടുതല്‍ സജീവമായിത്തുടങ്ങിയിരിക്കുകയാണ് മലയാള സിനിമാ മേഖല. മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന് പിന്നാലെ മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 19 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം. ബോബി -സഞ്ജയ് കൂട്ടുകെട്ടിലാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തിന്റെ കഥ ഒരുങ്ങിയത്. ഒരു സിനിമാ താരമായാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത് എന്ന ചില സൂചനകളും പുറത്തുവരുന്നുണ്ട്.

Read more: ‘എനിക്കൊരു ഉമ്മ തരുമോ?’; പാട്ടുവേദിയിലെ കുറുമ്പിയുടെ ഹൃദ്യ നിമിഷം പങ്കുവെച്ച് അനു സിതാര

അതേസമയം ചിത്രത്തിന്റേതായി മനോഹരമായ ഒരു ഗാനവും കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.
ചിത്രത്തിലെ കണ്ണും ചിമ്മി… എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതും. വിനീത് ശ്രീനിവാസനാണ് ഗാനത്തിന്റെ ആലാപനം. പ്രിന്‍സ് ജോര്‍ജ് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. ജിസ് ജോയ്-യുടേതാണ് ഗാനത്തിലെ വരികള്‍.

Story highlights: Mohan Kumar Fans  release