മുഖ്യകഥാപാത്രങ്ങളായി നൈല ഉഷയും ഷറഫുദ്ദീനും; ‘പ്രിയൻ ഓട്ടത്തിലാണ്’ വരുന്നു

March 16, 2021
priyan ottathilanu

മലയാളത്തിന്റെ പ്രിയതാരങ്ങളായ നൈല ഉഷയും ഷറഫുദ്ദീനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. പ്രിയൻ ഓട്ടത്തിലാണ് എന്നാണ് ചിത്രത്തിന്റെ പേര്. വൗവ് സിനിമാസിന്റെ ബാനറിൽ ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

അഭയകുമാർ, കെ അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം എം ബി ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ചിത്രത്തിൽ നൈല ഉഷയ്ക്കും ഷറഫുദ്ദീനും പുറമെ അപർണ ദാസ്, അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലിജിൻ ബംബിനോ ആണ്.

Read also:അലിഗഢിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക്; പത്രവിതരണക്കാരൻ കമ്പനി സ്ഥാപകനായ കഥ, പ്രചോദനമാണ് ആമിർ

അതേസമയം കെയർ ഓഫ് സൈന ഭാനു എന്ന ചിത്രത്തിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രിയൻ ഓട്ടത്തിലാണ്. മഞ്ജു വാര്യർ, ഷെയ്ൻ നിഗം എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രമാണ് കെയർ ഓഫ് സൈന ഭാനു. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് ഇത്.

Story highlights:Naila Usha Sharafudheen priyan ottathilanu