പാളിപ്പോയ പറന്നിറങ്ങല്‍; ആ ‘വീഴ്ച’ കണ്ടത് പത്ത് ലക്ഷത്തിലേറെ പേര്‍: വിഡിയോ

March 15, 2021
Viral Video Catches Albatross In Awkward Landing

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സൈബര്‍ ഇടങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. പ്രത്യേകിച്ച് ചില മൃഗക്കാഴ്ചകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഒരു പക്ഷിയുടെ വിഡിയോയാണ്.

ചെറുതായി ഒന്നു പാളിയ പറന്നിറങ്ങലാണ് ഈ വിഡിയോയില്‍. ഒരു ആല്‍ബട്രോസ് പക്ഷിയെയാണ് വിഡിയോയില്‍ കാണാനാവുക. കുഞ്ഞിനരികിലേയ്ക്ക് പറന്നിറങ്ങിയപ്പോള്‍ തറയില്‍ കാലുകുത്താനാവാതെ വീഴുകയായിരുന്നു ഈ പക്ഷി. എന്നാല്‍ ഉടന്‍തന്നെ പരിക്കുകളൊന്നും കൂടാതെ നേരെ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. പതിനഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ ഈ വീഴ്ച സമൂഹമാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞു.

Read more: വയലിനില്‍ മാന്ത്രിക സംഗീതം നിറച്ച് ഒരു ‘ഇഞ്ചോടിഞ്ച്’ പെര്‍ഫോമന്‍സ്; നിറമിഴികളോടെ ബാലഭാസ്‌കറിന്റെ ഓര്‍മകളില്‍ വേദിയും

ന്യൂസിലന്‍ഡിലെ ഡുനെഡിനിലുള്ള തായ്ആറോ വന്യജീവി സങ്കേതത്തില്‍ നിന്നും ക്യാമറയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍. അതേസമയം ലോകത്തിലെതന്നെ ഏറ്റവും വലിയ കടല്‍പക്ഷികളിലൊന്നാണ് ആല്‍ബട്രോസ്. ഇവ പറക്കാറുണ്ടെങ്കിലും പറന്നിറങ്ങലുകള്‍ അല്‍പം ആയാസകരമാണ്. മറ്റ് പക്ഷികളെ അപേക്ഷിച്ച് ഇവയുടെ എല്ലുകള്‍ക്ക് നല്ല ബലമുണ്ട്. അതുകൊണ്ടുതന്നെ ആ ബലം ഇവയുടെ ശരീരത്തിനുമുണ്ട്. അറ്റം ഹുക്ക് പോലെയുള്ള നീണ്ട കൊക്കും ഇവയുടെ ആകര്‍ഷണമാണ്.

Story highlights: Viral Video Catches Albatross In Awkward Landing