140 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ് വിഡിയോയുമായി പൃഥ്വിരാജ്

March 13, 2021
Workout video of Prithviraj Sukumaran

അഭിനയ മികവിനൊപ്പംതന്നെ ഫിറ്റ്‌നെസ്സിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്താറുണ്ട് ചലച്ചിത്രതാരങ്ങളില്‍ മിക്കവരും. ഫിറ്റ്‌നെസ്സ് വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. പൃഥ്വിരാജ് സുകുമാരനും ഫിറ്റ്‌നെസ്സ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സൈബര്‍ ഇടങ്ങളില്‍.

വെയ്റ്റ്‌ലിഫ്റ്റിങ്ങിന്റേതാണ് ഈ വിഡിയോ. 140 കിലോഗ്രാം ഭാരമുയര്‍ത്താനുള്ള ശ്രമത്തിലാണ് താരം. ലോക്ക്ഡൗണ്‍ സമയത്തും വ്യായാമകാര്യത്തില്‍ പൃഥ്വിരാജ് ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. മുന്‍പും പലപ്പോഴും ഫിറ്റ്‌നെസ്സ് വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുമുണ്ട്.

Read more: പ്രാര്‍ത്ഥന ഇന്ദ്രജിത് മനോഹരമായി പാടി; ഹെലന്‍ തമിഴ് റീമേക്കിലെ ഗാനം ശ്രദ്ധ നേടുന്നു

അതേസമയം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന പുതിയ ചിത്രമാണ് കടുവ. പ്രഖ്യാപനം മുതല്‍ക്കേ ചിത്രം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയും ചെയ്തു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാജി കൈലാസ് ആണ്. ചിത്രീകരണത്തിനൊരുങ്ങുകയാണ് ചിത്രം.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. ചിത്രത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ഗെറ്റപ്പും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Workout video of Prithviraj Sukumaran