ചടുലമായ ചുവടുകളുമായി ഹൃദയം കീഴടക്കി ചൈതന്യ- നൃത്ത വിഡിയോ

May 17, 2021

സിനിമ- സീരിയൽ താരങ്ങൾക്ക് പുറമെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായവരും സ്റ്റാർ മാജിക് വേദിയിലേക്ക് എത്താറുണ്ട്. അങ്ങനെ തങ്കച്ചന്റെ ആരാധികയായി സ്റ്റാർ മാജിക്കിൽ എത്തി പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടം നേടിയ താരമാണ് ചൈതന്യ. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയായ ചൈതന്യ നൃത്തരംഗത്തും സജീവമാണ്.

ചൈതന്യ എത്തിയതോടെ കൂടുതൽ ആവേശകരമായിരിക്കുകയാണ് സ്റ്റാർ മാജിക് വേദിയിലെ ഗെയിമുകളും. ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിൽ മനോഹരമായ നൃത്ത ചുവടുകളുമായി ശ്രദ്ധനേടുകയാണ് താരം. ‘ശ്യാമമേഘമേ..’ എന്ന ഗാനത്തിനാണ് ചടുലമായ ചുവടുകളുമായി ചൈതന്യ എത്തുന്നത്.

തിരുവനന്തപുരം സ്വദേശിനിയായ ചൈതന്യ ഇൻസ്റ്റാഗ്രാമിൽ താരമാണ്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയായ ചൈതന്യയ്ക്ക് സ്റ്റാർ മാജിക്കിലൂടെയും ധാരളം ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. ഇൻസ്റ്റാഗ്രാം റീലിസിലും സജീവമാണ് ചൈതന്യ പ്രകാശ്.

Read More: അറബിക്കടലിൽ എങ്ങനെ സിംഹം വന്നെന്ന സംശയത്തിന് ഇതിലും മികച്ച മറുപടി ഇല്ല- ചിരിപടർത്തി ബിനു അടിമാലി

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റിഷോയാണ് ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന സ്റ്റാർ മാജിക്. ഇതുവരെ കണ്ടു വന്ന ഗെയിം ഷോകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് സ്റ്റാർ മാജിക്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങളും കോമഡി താരങ്ങളുമാണ് ഷോയിൽ എത്തുന്നത്. രസകരമായ ഗെയിം ഷോകളാണ് ഇവർക്ക് വേണ്ടി ഒരുക്കുന്നത്.

Story highlights- chaithnya prakash dancing video