റിലീസിന് മുന്‍പേ 325 കോടി രൂപ സ്വന്തമാക്കി രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’

May 27, 2021
Digital rights of SS Rajamouli's RRR sold for Rs 325 crore

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍.ആര്‍.ആര്‍. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. റിലീസിന് മുന്‍പേ തന്നെ ചിത്രം 325 കോടി രൂപ സ്വന്തമാക്കിയതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തില്‍ നിന്നുമാണ് ചിത്രം ഈ തുക സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയാണ് എത്തുന്നത്. അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രത്തെയാണ് രാം ചരണ്‍ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും ഇഴചേര്‍ത്താണ് ആര്‍.ആര്‍.ആര്‍ ഒരുങ്ങുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Read more: ‘കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്’; മുന്നറിയിപ്പ്

രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. അലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്ഡസണ്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

ബിഹഗ്ബജറ്റ് ചിത്രംകൂടിയാണ് ആര്‍.ആര്‍ആര്‍. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, നിത്യ മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഡി വി വി ധനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം. പൂര്‍ണമായും സാങ്കല്‍പിക കഥയാണെങ്കിലും രണ്ട് യഥാര്‍ത്ഥ പോരാളികളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Story highlights: Digital rights of SS Rajamouli’s RRR sold for Rs 325 crore