മൃദുലയ്ക്കൊപ്പം ചുവടുവെച്ച് നോബി- രസകരമായ നൃത്തം

May 28, 2021

സ്റ്റാർ മാജിക് വേദിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഒട്ടേറെ താരങ്ങളുണ്ട്. സീരിയലിലും സിനിമയിലുമെല്ലാം കണ്ടു പരിചയമുള്ള താരങ്ങളെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെയാണ്. ഗെയിമുകളും വിശേഷങ്ങളും നൃത്തവുമൊക്കയായി സജീവമാണ് താരങ്ങൾ.

ഇപ്പോഴിതാ, കോമഡി താരം നോബിയും പ്രേക്ഷകരുടെ ഇഷ്ട നായിക മൃദുല വിജയ്‌യും ചേർന്നവതരിപ്പിച്ച നൃത്തം ശ്രദ്ധേയമാകുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചന്ദ്രലേഖയിലെ ‘ഒന്നാം വട്ടം കണ്ടപ്പോൾ..’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്നത്.

അതേസമയം, വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ് മൃദുല വിജയ്. നടനും സ്റ്റാർ മാജിക് താരവുമായ യുവ കൃഷ്ണയാണ് വരൻ. ഇരുവരും വിവാഹ നിശ്ചയത്തിന് ശേഷം സ്റ്റാർ മാജിക് വേദിയിൽ ഒന്നിച്ചെത്തിയ എപ്പിസോഡ് ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല. സഹോദരി പാർവതിയും അഭിനേത്രിയാണ്.

Read More: കൃതൃമ കാലുമായി കുഴിയിൽ നിന്നും തനിയെ കയറിയ മിടുക്കി- ഹൃദയംതൊട്ടൊരു വിഡിയോ

കോമഡി വേദികളിൽ നിന്നും സിനിമയിലേക്ക് ചേക്കേറിയ താരമാണ് നോബി. കൗണ്ടർ കിംഗ് എന്നാണ് നോബിയെ സ്റ്റാർ മാജിക് വേദിയിൽ വിശേഷിപ്പിക്കുന്നത്.

Story highlights- nobi and mrudula vijay dancing