ഞങ്ങൾ സന്തുഷ്ടരാണ്: നാടും വീടും ഉപേക്ഷിച്ച് സഞ്ചാരം തുടങ്ങിയ ഹാപ്പി ഫാമിലി

June 25, 2021
Family travel around india

ഒരിക്കലും അവസാനിക്കാത്ത അവധിക്കാലം ആഘോഷിക്കുകയാണ് പൂനൈയിലെ ആഞ്ചൽ അയ്യർ ദമ്പതികൾ. യാത്രയെ സ്നേഹിക്കുന്ന ദമ്പതികൾക്കൊപ്പം അവർക്ക് കൂട്ടായി ഉള്ളത് അവരുടെ രണ്ട് മക്കളും അവശ്യസാധനങ്ങൾ നിറച്ച കുറച്ച് പെട്ടികളുമാണ്. 2019 മുതൽ ഒരിക്കലും അവസാനിക്കാത്ത യാത്രകൾക്ക് ഇറങ്ങിത്തിരിച്ചവരാണ് ഈ ദമ്പതികൾ. സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും ജോലിയും ഉപേക്ഷിച്ചാണ് ഈ കുടുംബം യാത്രയ്ക്കായി ഇറങ്ങിത്തിരിച്ചത്.

ഇന്ത്യയിൽ ഉടനീളം മക്കളെയും കൂട്ടി സഞ്ചാരം ആരംഭിച്ച ഈ കുടുംബം ഇന്ന് ഏറെ ഹാപ്പിയാണ്… സ്വന്തമായി ഒന്നുമില്ലാത്തതിനാൽ ചെല്ലുന്നിടത്ത് ഉറങ്ങിയും കിട്ടുന്നത് ഭക്ഷിച്ചുമൊക്കെയാണ് ഈ കുടുംബം ജീവിതം കഴിച്ചുകൂട്ടുന്നത്. പതിനൊന്നും ആറും വയസുള്ള ഇവരുടെ കുട്ടികൾ അവരുടെ പഠനവും പാതി വഴിയിൽ ഉപേക്ഷിച്ചു. കട്ടികൾക്ക് വിവിധ സംസ്കാരങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചുമൊക്കെ ഓരോ യാത്രയിലും മാതാപിതാക്കൾ പറഞ്ഞുനൽകുന്ന അറിവും അവർ കണ്ട് മനസിലാക്കുന്ന അറിവുകളുമൊക്കെയാണ് അവരുടെ വിദ്യാഭ്യസം. ഇത് തങ്ങളുടെ മക്കൾക്ക് നല്കാൻ കഴിയുന്ന ഏറ്റവും മികച്ച അറിവാണെന്നാണ് ഈ മാതാപിതാക്കളും വിശ്വസിക്കുന്നത്.

Read also:രോഗബാധിതനായ ആരാധകന് ആശ്വാസം പകർന്ന് കമൽഹാസൻ; മാതൃകാപരമെന്ന് സോഷ്യൽ മീഡിയ

ഓരോ സ്ഥലങ്ങളിലും രണ്ട് മാസത്തോളമാണ് ഇവർ താമസിക്കുന്നത്. ആ കാലയളവ് ആ നാടുകളിലെ ആളുകളെ മനസിലാക്കാനും അവിടുത്തെ സംസ്കാരം പഠിക്കുന്നതിനും കുട്ടികളെ സഹായിക്കും. അതിന് പുറമെ ഓരോ സ്ഥലത്തുനിന്നും മറ്റിടങ്ങളിലേക്കുള്ള യാത്രകൾ തീരുമാനിയ്ക്കുന്നതുനുള്ള സ്വാതന്ത്ര്യവും കുട്ടികൾക്കാണ്. അവർ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളെക്കുറിച്ച് കൃത്യമായി പഠിച്ച ശേഷം ഇവർ സ്ഥലത്തെക്കുറിച്ച് ഒരു പ്രസന്റേഷൻ തയാറാക്കും. അതിന് ശേഷമാണ് ഓരോ സ്ഥലത്തേക്കും ഇവർ പോകുന്നത്. എന്തായാലും തങ്ങളുടെ യാത്രയിൽ സന്തുഷ്ടരാണ് ഈ കുടുംബം.

Story highlights; Family travel around india