ലക്ഷ്യം നേടിയെടുക്കാന്‍ പുതിയ അടവുമായി റോയ്; പ്രിയങ്കരി പുതിയ കഥാമുഹൂര്‍ത്തങ്ങളിലേക്ക്

June 9, 2021
Latest episode promo of Priyankari

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം തുടരുന്ന പ്രിയങ്കരി. ഇതിനോടകംതന്നെ പ്രിയങ്കരി പ്രേക്ഷകരുടെ പ്രിയപരമ്പരയായി മാറിയിരിക്കുന്നു. ഡെയ്‌സി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുകയാണ് പ്രിയങ്കരിയില്‍ ചലച്ചിത്രതാരം ഷഫ്‌ന.

മനോഹരമായൊരു മിനിസ്‌ക്രീന്‍ സിനിമ എന്നും പ്രിയങ്കരിയെ വിശേഷിപ്പിക്കാം. പുതിയ കഥാമുഹൂര്‍ത്തങ്ങളിലേക്ക് കടന്നിരിക്കുകയാണ് പ്രിയങ്കരി. ഫ്‌ളവേഴ്‌സ് ടിവിയില്‍ എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം.

Read more: മലയാളികള്‍ ഹൃദയത്തിലേറ്റുന്ന ആ പ്രണയഗാനം കുരുന്ന് ഗായകരുടെ സ്വരമാധുരിയില്‍

ത്രികോണ പ്രണയ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പരമ്പരയാണ് പ്രിയങ്കരി. കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. നമുക്ക് ചുറ്റും നടമാടുന്ന ചിരപരിചിതമായ പല സംഭവങ്ങളുടേയും പ്രതിഫലനംകൂടിയാണ് പ്രിയങ്കരി.

Story highlights: Latest episode promo of Priyankari