“ഇത് മനുഷ്യരെ കറക്കും തളിക…”; പ്രേക്ഷകർ ചിരിച്ചു കൊണ്ട് കയ്യടിച്ച ശ്രീദേവിന്റെ പാട്ട്

May 4, 2022

ടോപ് സിംഗർ വേദിയിലെ കുഞ്ഞു പാട്ടുകാരനായ ശ്രീദേവിന് ആരാധകരേറെയാണ്. പാട്ട് വേദിയിൽ ശ്രീദേവും ജഡ്ജസും തമ്മിലുള്ള കളി ചിരിയും തമാശകളും വേദിയെ കൂടുതൽ രസകരമാക്കാറുണ്ട്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് അതിമനോഹരമായ ആലാപന മികവുള്ള ഗായകൻ കൂടിയാണ്.

ഇപ്പോൾ രസകരമായ ഒരു പാട്ടിലൂടെയാണ് ശ്രീദേവ് പാട്ട് വേദിയുടെയും പ്രേക്ഷകരുടെയും കൈയടി ഏറ്റുവാങ്ങുന്നത്. താഹയുടെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമാണ് ‘ഈ പറക്കും തളിക.’ ലോകമെങ്ങുമുള്ള മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ചിത്രത്തിലെ ‘പറക്കും തളിക’ എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനമാണ് ശ്രീദേവ് വേദിയിൽ ആലപിച്ചത്.

ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് പ്രശസ്‌ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ്. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങിയ നടൻമാർ തകർത്തഭിനയിച്ച ഒരു ഗാനരംഗം കൂടിയാണിത്.

Read More: മുത്തച്ഛന്റെ ഓർമകളിൽ നിറകണ്ണുകളോടെ പാട്ടുപാടി ആൻ ബെൻസൺ; സ്നേഹത്തോടെ ചേർത്തുനിർത്തി ടോപ് സിംഗർ വേദി

സംഗീത വേദിയിലെ വിധികർത്താക്കളിലൊരാളായ എം ജി ശ്രീകുമാറാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്താറുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ. ശ്രീദേവ് ഈ ഗാനം ആലപിച്ചപ്പോൾ അത്തരത്തിലൊരു നിമിഷമായി ഇതും മാറുകയായിരുന്നു. ശ്രീദേവിന്റെ ആലാപനം നന്നായി ആസ്വദിച്ച എം ജി ശ്രീകുമാർ കൊച്ചു ഗായകന്റെ പ്രകടനത്തിന് മികച്ച അഭിപ്രായം പങ്കുവെക്കുകയും ചെയ്തു.

Story Highlights: Audience enjoying sreedev’s performance