ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം പങ്കിടുന്ന രണ്ടുപേർ; ഹൃദയംതൊട്ട ചിത്രത്തിന് പിന്നിൽ

June 17, 2021

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായതുമുതൽ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുള്ള ചില ചിത്രങ്ങളും വിഡിയോകളും കാഴ്ചക്കാരുടെ ഉള്ളംതൊടാറുണ്ട്. അത്തരത്തിൽ മനുഷ്യസ്‌നേഹത്തിന്റെ ഉള്ളംതൊടുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ഒരു മനുഷ്യന്റെയും പക്ഷിയുടെയും ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഒരു ആൾ ഭക്ഷണം ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പക്ഷി വന്ന് അതേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന ഇരുവർക്കും മികച്ച സ്വീകാര്യതയാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. അതേസമയം എവിടെ നിന്നാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. മേഘരാജ് ദേശാലെ എന്നയാളുകളുടെ ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നുമാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also;എമ്പുരാന് മുൻപ് മറ്റൊരു ചിത്രം; പുതിയ സിനിമ വിശേഷങ്ങളുമായി പൃഥ്വിരാജ് സുകുമാരൻ

സഹജീവി സ്നേഹത്തിന്റെ ഏറ്റവും നല്ല ഉദാഹരമാണ് ഇദ്ദേഹം എന്നാണ് പലരും സോഷ്യൽ ഇടങ്ങളിൽ കുറിയ്ക്കുന്നത്. അതേസമയം ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് അസുഖങ്ങൾ വരാൻ കാരണമാകും. പക്ഷികൾക്ക് മറ്റൊരു പാത്രത്തിൽവെച്ച് ഭക്ഷണം നൽകുന്നതാണ് നല്ലതെന്ന് പറയുന്നവരും നിരവധിയുണ്ട്. എന്തായാലും ഈ അപൂർവ സ്നേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടുകഴിഞ്ഞു.

Story highlights:Man sharing food with bird video goes viral