ഈ മാമ്പഴത്തിന്റെ രുചിയറിയാന്‍ 1000 രൂപ കൊടുക്കണം

June 7, 2021
Noorjahan mangoes fetch up to Rs 1,000 apiece in Madhya Pradesh

കാട്ടുമാങ്ങാ, നാടന്‍ മാങ്ങ, കോമാങ്ങ, പുളിയന്‍ മാങ്ങ, മൂവാണ്ടന്‍ മാങ്ങ, അല്‍ഫോന്‍സ, മല്‍ഗേവ, നീലന്‍ പറഞ്ഞു തീരാത്ത വകഭേദങ്ങളുണ്ട് മാമ്പഴത്തിന്. എന്നാല്‍ ഒരു കഷ്ണം മാമ്പഴത്തിന് അഞ്ഞൂറ് മുതല്‍ ആയിരം രൂപവരെയുള്ള മാങ്ങയെക്കുറിച്ച് കേട്ടിട്ടുണ്ടോ. അങ്ങനേയും ഉണ്ട് ഒരു മാങ്ങാ. നൂര്‍ജഹാന്‍ എന്നാണ് ഈ മാമ്പഴത്തിന്റെ പേര്.

മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയില്‍ കൂടുതലായി കണ്ടുവരുന്ന ഈ മാമ്പഴത്തിന്റെ രുചിയറിയാന്‍ അഞ്ഞൂറ് മുതല്‍ ആയിരം രൂപ വരെ നല്‍കേണ്ടിവരും. നൂര്‍ജഹാന്‍ മാമ്പഴത്തിന്റെ ഈ സീസണിലെ വിലയാണ് അഞ്ഞൂറ് മുതല്‍ ആയിരം വരെ. അതും ഒരു മാമ്പഴ കഷ്ണത്തിന്.

തൂക്കത്തിന്റെ കാര്യത്തിലും മറ്റ് മാങ്ങകളെക്കാള്‍ ഏറെ മുന്നിലാണ് നൂര്‍ജഹാന്‍ മാമ്പഴം എന്നതും കൗതുകകരമാണ്. രണ്ട് കിലോഗ്രാം മുതല്‍ മൂന്നര കിലോഗ്രാം വരെയാണ് സാധാരണ ഒരു നൂര്‍ജഹാന്‍ മാമ്പഴത്തിന്റെ ഭാരം. കഴിഞ്ഞ സീസണില്‍ 1200 രൂപയോളം വന്നിരുന്നു വിപണിയില്‍ ഈ മാമ്പഴത്തിന്.

Read more: മരത്തില്‍ നിന്നും താഴേക്കോ അതോ മരത്തിന് മുകളിലേക്കോ; മലയാളി പകര്‍ത്തിയ ഒറാങ് ഉട്ടാന്റെ ചിത്രത്തിന്റെ കഥയറിയാം

അതേസമയം നിരവധി മാമ്പഴങ്ങള്‍ ഇക്കാലത്ത് വിപണികളില്‍ സുലഭമാണ്. എന്നാല്‍ പുറത്തുനിന്നും മാങ്ങ വാങ്ങിക്കുമ്പോള്‍ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പഴുത്ത മാമ്പഴം വാങ്ങിക്കുമ്പോള്‍ നാടന്‍ തന്നെ ചോദിച്ചു വാങ്ങിക്കുന്നതാണ് നല്ലത്. മറുനാടന്‍ മാങ്ങകളെക്കാള്‍ എന്തുകൊണ്ടും നമ്മുടെ നാട്ടിലെ മാങ്ങകളാണ് നല്ലത്. ചില കടകളില്‍ രുചിച്ചുനോക്കി മാമ്പഴം വാങ്ങുവാന്‍ അവസരം ഉണ്ട്, അത് പരമാവധി ഉപയോഗിക്കുക.

കാര്‍ബൈഡ് ഉപയോഗിച്ചു മാങ്ങ പഴുപ്പിക്കുന്ന രീതിയും വ്യാപാരികളിലുണ്ട്. അതുകൊണ്ട് തന്നെ നാട്ടിന്‍ പുറത്ത് നിന്നും ലഭിക്കുന്ന മാങ്ങകള്‍ കുടുതലും ഉപയോഗിക്കാനും ശ്രദ്ധിക്കണം.

Story highlights: Noorjahan mangoes fetch up to Rs 1,000 apiece in Madhya Pradesh