മകള്‍ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ചുവടുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്: വിഡിയോ

Poornima Indrajith dancing with daughter

സമൂഹമാധ്യമങ്ങളില്‍ സജീവായ ചലച്ചിത്ര കുടുംബമാണ് ഇന്ദ്രജിത് സുകുമാരന്റേത്. ഭാര്യ പൂര്‍ണിമയുടേയും മക്കളായ പ്രാര്‍ത്ഥനയുടേയും നക്ഷത്രങ്ങളുടേയും വിശേഷങ്ങളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. നടിയും അവതരാകയുമായി പ്രേക്ഷക പ്രീതി നേടിയ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ചെറിയൊരു നൃത്ത വിഡിയോ ശ്രദ്ധ നേടുന്നു. മകള്‍ പ്രാര്‍ത്ഥനയ്‌ക്കൊപ്പമാണ് പൂര്‍ണിമ ചുവടുകള്‍ വെച്ചത്. പ്രാര്‍ത്ഥന ഇന്ദ്രജിത് ആണ് നൃത്ത വിഡിയോ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെച്ചത്. ‘ശ്ശോ സ്റ്റെപ്പ് തെറ്റി’ എന്ന രസകരമായ കമന്റും വിഡിയോയ്ക്ക് പൂര്‍ണിമ നല്‍കിയിരിക്കുന്നു.

ഒരുകാലത്ത് നായികയായും സഹനടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. എന്നാല്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന താരം അവതാരകയായും മിനിസ്‌ക്രീനില്‍ തിളങ്ങി. രണ്ടാം ഭാവം, വര്‍ണ്ണക്കാഴ്ചകള്‍, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രധാന സിനിമകള്‍.

Read more: ഇവിടെ ഒരു മിയ മതി, രണ്ട് മിയ വേണ്ട’; രസികൻ സ്‌കിറ്റുമായി കുഞ്ഞു പാട്ടുകാർ

നീണ്ട ഇടവേളയ്ക്ക് ശേഷം നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച വൈറസ് എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിവിന്‍ പോളി നായകനായെത്തുന്ന തുറുമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് കഥാപാത്രമായെത്തുന്നുണ്ട്.

Story highlights: Poornima Indrajith dancing with daughter