‘സത്യമായിട്ടും ഒരു ചെറിയ സിനിമയാണ് ബ്രോ ഡാഡി’; പുതിയ സംവിധാന സംരംഭത്തെക്കുറിച്ച് പൃഥ്വിരാജ്

June 23, 2021
Pritviraj Sukumaran reveals something about Bro Daddy

അടുത്തിടെയാണ് ബ്രോ ഡാഡി എന്ന പുതിയ ചിത്രം പൃഥ്വിരാജ് സുകുമാരന്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മറ്റൊരു വിശേഷം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം.

ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ്. ഇപ്പോഴത്തെ കൊവിഡ് സാഹചര്യങ്ങളിലൊക്കെ നിന്ന് ഷൂട്ട് ചെയ്യാന്‍ പറ്റുന്ന സിനിമ’ എന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു ഫണ്‍ ഫാമിലി ഫിലിം ആണ് ബ്രോ ഡാഡി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലീസിനൊരുങ്ങുന്ന കോള്‍ഡ് കേസ് എന്ന ചിത്രവുമാായി ബന്ധപ്പെട്ട ലൈവിലെത്തിയപ്പോഴാണ് ബ്രോ ഡാഡിയെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിനും താരം മറുപടി നല്‍കിയത്.

Read more: ജനകീയ കവിയായ കുഞ്ചാക്കോ ബോബന്‍’; രസകരമായ വിഡിയോ പങ്കുവെച്ച് താരം

അതേസമയം ഈ മാസം 30 ന് കോള്‍ഡ് കേസ് പ്രേക്ഷകരിലേക്കെത്തും. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ഇത് ആദ്യമായാണ് പൃഥിരാജി നായകനായെത്തുന്ന ഒരു ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നതും. തനു ബാലക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂപ്പര്‍നാച്ചുറല്‍, ഹൊറര്‍, ഇന്‍വസ്റ്റിഗേഷന്‍ തുടങ്ങിയ ഘടകങ്ങളെല്ലാം അടങ്ങിയ ചിത്രമാണ് കോള്‍ഡ് കേസ്.

Story highlights: Pritviraj Sukumaran reveals something about Bro Daddy