‘ജനകീയ കവിയായ കുഞ്ചാക്കോ ബോബന്‍’; രസകരമായ വിഡിയോ പങ്കുവെച്ച് താരം

June 23, 2021
Kunchacko Boban shares funny video of a student in Social Media

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ മറ്റ് പല വിശേഷങ്ങളും താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു വിഡിയോയാണ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്.

ഒരു കുട്ടിയോട് അമ്മ ചോദ്യങ്ങള്‍ ചോദിക്കുന്നതും അതിന് കുട്ടി നല്‍കുന്ന ഉത്തരങ്ങളുമാണ് വിഡിയോയില്‍. മലയാള സാഹിത്യത്തെക്കുറിച്ചുള്ളതാണ് ഓരോ ചോദ്യങ്ങളും. ഇതിനിടെയില്‍ ഒരു ചോദ്യമെത്തി ‘ജനകീയ കവി ആര്’ എന്നായിരുന്നു ചോദ്യം. ഇതിന് കുട്ടി നല്‍കിയ ഉത്തരം ‘കുഞ്ചാക്കോ ബോബന്‍’ എന്നും. കുഞ്ചാക്കോ ബോബനല്ല കുഞ്ചന്‍ നമ്പ്യാര്‍ ആണ് ജനകീയ കവി എന്ന് അമ്മ തിരിത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.

Read more: അരികില്‍ പതിയെ ഇടനെഞ്ചില്‍…, പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഉണ്ണി മുകുന്ദന്‍ ഒപ്പം ചൈതന്യയും

‘കവിതകള്‍ എഴുതിത്തുടങ്ങേണ്ടി വരുമെന്നു തോന്നുന്നു’ എന്ന അടിക്കുറിപ്പോടെയാണ് രസകരമായ വിഡിയോ കുഞ്ചാക്കോ ബോബന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചലച്ചിത്രതാരങ്ങളടക്കം നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായി എത്തുന്നുണ്ട്. അതേസമയം കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഒറ്റ്. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തമിഴ്-മലയാളം ഭാഷകളിലായാണ് ഒറ്റ് ഒരുങ്ങുന്നത്. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Story highlights: Kunchacko Boban shares funny video of a student in Social Media