ഇതുകൊണ്ടാവാം ഛായാഗ്രാഹകര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നത്; ബ്രോ ഡാഡി ലൊക്കേഷന്‍ ചിത്രവുമായി പൃഥ്വിരാജ്

July 29, 2021
Prithviraj Sukumaran shares Bro Daddy location still Prithviraj Sukumaran shares Bro Daddy location still

സിനിമകളില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചലച്ചിത്ര വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. നടനായും സംവിധായകനായും നിര്‍മാതാവായും പ്രേക്ഷക പ്രീതി നേടിയ പൃഥ്വിരാജ് സുകുമാരന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രവും ശ്രദ്ധ നേടുന്നു. പൃഥ്വിരാജിന്റെ പുതിയ സംവിധാന സംരംഭമായ ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ചിത്രം.

ചിത്രത്തേക്കാള്‍ ആകര്‍ഷണം അതിന് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ്. ബ്രോ ഡാഡിയുടെ ഛായാഗ്രാഹകന്റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ‘ഇതുകൊണ്ടാവാം ഛായാഗ്രാഹകര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നത്’ എന്ന അടിക്കുറിപ്പും നല്‍കിയിരിക്കുന്നു. അഭിനന്ദ് രാമനുജന്‍ ആണ് ബ്രോ ഡാഡിയുടെ ഛായാഗ്രാകന്‍.

Read more: പേര് ചപ്പാത്തി; 30 രാജ്യങ്ങള്‍ സന്ദര്‍ശിച്ച നായ- അന്ന് കൊച്ചിക്കാരി, ഇന്ന് യുക്രൈനില്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനും മീനയും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. കോമഡി പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രമാണ് ബ്രോ ഡാഡി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡിയുടെ നിര്‍മാണം.

Story highlights: Prithviraj Sukumaran shares Bro Daddy location still