‘മാർഗഴി തിങ്കളല്ലവാ..’ മത്സരിച്ച് പാടി ആൻ ബെൻസണും അദിതിയും

July 13, 2021

ടോപ് സിംഗർ ആദ്യ സീസണിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാണ് അതിഥി…ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്ന ആലാപനമാധുര്യവുമായെത്തി പ്രേക്ഷകർ നെഞ്ചേറ്റിയ അതിഥിക്കൊപ്പം മനോഹരമായ പാട്ടുമായി എത്തുകയാണ് ടോപ് സിംഗർ രണ്ടാം സീസണിലെ കൊച്ചുമിടുക്കി ആൻ ബെൻസൺ. ഇരുവരും ചേർന്ന് ‘മാർഗഴി തിങ്കളല്ലവാ…’ എന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത്. വളരെ മനോഹരമായാണ് ഈ രണ്ട് ഗായകരും പാട്ട് വേദിയിൽ ഗാനമാലപിക്കുന്നത്.

ടോപ് സിംഗർ ആദ്യ സീസണിലെ ഗായകരെപ്പോലെത്തന്നെ സംഗീതാസ്വാദകർ ഹൃദയത്തിലേറ്റിയതാണ് രണ്ടാം സീസണിലെ കുട്ടികുരുന്നുകളെയും. പാട്ടിനൊപ്പം കളിയും ചിരിയും കുട്ടിവർത്തമാനങ്ങളുമായി അതിഗംഭീരമായ അനുഭവങ്ങളാണ് ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Read also: ‘കണ്ണാം തുമ്പീ പോരാമോ..’ ചിരിവേദിയിൽ മലയാളികളുടെ ഇഷ്ടഗാനവുമായി നവ്യ നായർ

സംഗീതാസ്വാദകർ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായാണ് ഓരോ എപ്പിസോഡിലും കൊച്ചുഗായകർ എത്തുന്നത്. ടോപ് സിംഗർ വേദിയിലെ കുട്ടിപ്പാട്ടുകാർക്കൊപ്പം ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി നിരവധി അതിഥികളും വേദിയിൽ എത്താറുണ്ട്. പാട്ടിനൊപ്പം കൊച്ചുവർത്തമാനങ്ങളും തമാശകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് ഈ വേദിയിലൂടെ പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story Highlights; Adithi and Annbenson song