‘കുനുകുനെ ചെറു കുറുനിരകൾ..’ മലയാളികളുടെ ഇഷ്ടഗാനത്തിന് വെസ്റ്റേൺ മാജിക് ഒരുക്കി പാട്ടുവേദി; ആവേശം പകർന്ന് ആദിത്യനും ഹനൂനയും

July 12, 2021
top singer

മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് യോദ്ധ എന്ന ചിത്രത്തിലെ ‘കുനുകുനെ ചെറു കുറുനിരകൾ ചുവടിടും കവിളുകളിൽ…’ എന്ന ഗാനം. കെ ജെ യേശുദാസ്, സുജാത മോഹൻ എന്നിവരുടെ ശബ്ദത്തിലൂടെ മലയാളികൾ കേട്ടാസ്വദിച്ച ഗാനവുമായി വീണ്ടും ടോപ് സിംഗർ വേദിയുടെ മനം കവരുകയാണ് രണ്ടു കുട്ടിഗായകർ. ടോപ് സിംഗർ സീസൺ വണ്ണിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആദിത്യനും സീസൺ ടുവിലെ കൊച്ചുഗായിക ഹനൂനയുമാണ് ഈ മനോഹര ഗാനവുമായി പാട്ട് വേദിയിൽ എത്തുന്നത്.

ബിച്ചു തിരുമലയുടെ വരികൾക്ക് എ ആർ റഹ്മാൻ സംഗീതം നൽകിയ ഗാനത്തിന് വെസ്റ്റേൺ മാജിക് പകർന്നുകൊണ്ടാണ് ഈ കുട്ടിപ്രതിഭകൾ പാട്ട് വേദിയിൽ ഇത്തവണ എത്തുന്നത്. മനോഹരമായ ആസ്വാദനാനുഭവമാണ് ഈ ഗായക പ്രതിഭകൾ പാട്ട് പ്രേമികൾക്ക് സമ്മാനിക്കുന്നതും.

Read also:വരികൾ തെറ്റാതെ, താളം പോകാതെ അനായാസം പാട്ട് പാടി മിയക്കുട്ടി; അത്ഭുതഗായികയുടെ പാട്ടിൽ അലിഞ്ഞ് ടോപ് സിംഗർ വേദി

പാട്ടും നൃത്തവും തമാശകളുമൊക്കെയായി ആഘോഷപ്രതീതിയാണ് ടോപ് സിംഗറിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അത്രമേൽ മനോഹരമായ പാട്ടുകളുമായാണ് ഓരോ പാട്ടുകാരുംവേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. ടോപ് സിംഗർ ആദ്യ സീസണിലെ പാട്ടുകാരെപ്പോലെത്തന്നെ രണ്ടാം സീസണിലെ കുഞ്ഞുപാട്ടുകാരും പ്രേക്ഷകർക്ക് ഇതിനോടകം സുപരിചിതരായിക്കഴിഞ്ഞു. കുഞ്ഞുപാട്ടുകാരുടെ പാട്ടുകൾ കേൾക്കാനും അവരുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാനുമൊക്കെ കാത്തിരിക്കാറുണ്ട് പ്രേക്ഷകർ.

Story highlights; Adithyan and hanoona song