രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 37,154 കേസുകൾ, ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് കേരളത്തിലും മഹാരാഷ്ട്രയിലും

July 12, 2021
new Covid cases

കൊവിഡ് മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് ലോകജനത. പല രാജ്യങ്ങളിലും കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും ഭാഗികമായെങ്കിലും നീക്കം ചെയ്‌തുതുടങ്ങി. ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണവും കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമാണ്.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ നിന്നും മരണ സംഖ്യയിലും നേരിയ കുറവ് വന്നിട്ടുണ്ട്. 724 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിദിന കണക്ക് റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഏകദേശം ഒരു ലക്ഷത്തിലധികം രോഗികളാണ് കേരളത്തിലും മഹാരാഷ്ട്രയിലുമായി ചികിത്സയിലുള്ളത്. ഇരുപത്തിനായിരത്തിലധികം കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read also:വരികൾ തെറ്റാതെ, താളം പോകാതെ അനായാസം പാട്ട് പാടി മിയക്കുട്ടി; അത്ഭുതഗായികയുടെ പാട്ടിൽ അലിഞ്ഞ് ടോപ് സിംഗർ വേദി

കേരളത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 12,220 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,502 പേർ രോഗമുക്തി നേടി.

Story highlights ; India reports 37,154 covid cases