ലൂസിഫർ ഇനി ഗോഡ്‍ഫാദര്‍; സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ചിരഞ്ജീവി

July 31, 2021

മോഹൻലാൽ വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച പൃഥ്വിരാജ് സുകുമാരൻ ചിത്രം, ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചലച്ചിത്രം… ഇങ്ങനെ ഒട്ടേറെ സവിഷേതകൾ നിറഞ്ഞ ചിത്രമായിരുന്നു ‘ലൂസിഫർ’. മികച്ച പ്രതികരണത്തോടെ സിനിമ ആസ്വാദകർ സ്വീകരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്.

മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുക. ചിത്രത്തിൽ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായി റഹ്മാനായിരിക്കും വേഷമിടുക എന്നാണ് സൂചന. മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രം നിർമിക്കുന്നത് ചിരഞ്ജീവിയുടെ മകൻ റാം ചരനാണ്.

Read also: ‘രണ്ടര വർഷമായിട്ട് ഇരുത്തംവന്ന കലാകാരനാണ്’; ചിരിപ്പിച്ച് രമേശ് പിഷാരടി, കിടിലൻ കൗണ്ടറുകളുമായി മേഘ്‌നക്കുട്ടിയും

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ലൂസിഫർ എന്ന ചിത്രം ആരംഭിക്കുന്നത്. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമാണ് ലൂസിഫർ.

Story Highlights: lucifer telugu remake godfather