രാജ്യങ്ങളുടെ പതാകകള്‍ അറിയാം നാണയങ്ങളും; ചരിത്രം സൃഷ്ടിച്ച് നാല് വയസ്സുകാരന്‍

July 5, 2021
Youngest and fastest to identify the flags, capitals, and currencies of 200 countries

കുട്ടികള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. അതും പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട്. അറിവില്‍ അതിശയിപ്പിക്കുകയാണ് റെയ്‌നാന്‍ ശ്രീജേഷ് എന്ന മിടുക്കന്‍. നാല് വയസ്സുകാരനായ ഈ മിടുക്കന് രാജ്യങ്ങളുടെ പേരും നാണയങ്ങളും പതാകകളും ഒക്കെ അറിയാം.

ഹൈറേഞ്ച് ബുക്ക് ഒോഫ് വേല്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടി റെയ്‌നാന്‍ എന്ന മിടുക്കന്‍. കോഴിക്കോട് സ്വദേശികളായ ശ്രീജേഷ് രാജന്റേയും ശ്രുതിയുടേയും മകനാണ് ഈ കൊച്ചുമിടുക്കന്‍. രാജ്യങ്ങളുടെ പതാകകളും നാണയങ്ങളും പേരും തിരിച്ചറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയാണ് റെയ്‌നാന്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.

Read more: ‘ചിത്രത്തില്‍ പുലിക്കുട്ടിയുടെ മുഖം കണ്ടെത്താനാകുമോ’; സോഷ്യല്‍മീഡിയയുടെ തലപുകച്ച ആ വൈറല്‍ ഫോട്ടോയ്ക്ക് പിന്നില്‍

200 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയും ഈ മിടുക്കന്‍. മാത്രമല്ല ഈ രാജ്യങ്ങളുടെ പേരും അവിടുത്തെ കറന്‍സികളും രാജ്യങ്ങളുടെ തലസ്ഥാനങ്ങളുമെല്ലാം റെയ്‌നാന് അറിയാം. എട്ട് മിനിറ്റും 56 സെക്കന്റും കൊണ്ട് ഇക്കാര്യങ്ങളെല്ലാം കൊച്ചുമിടുക്കന്‍ കൃത്യമായി പറഞ്ഞു തീര്‍ക്കും.

Story highlights: Youngest and fastest to identify the flags, capitals, and currencies of 200 countries