വിജയ് ചിത്രത്തിന്റെ ലൊക്കേഷനില്‍ ധോണിയെത്തി; സൗഹൃദനിമിഷങ്ങള്‍ വൈറല്‍

August 13, 2021
MS Dhoni meets Vijay in Beast location

നിരവധി ആരാധകരുള്ള താരങ്ങളാണ് എം എസ് ധോണിയും നടന്‍ വിജയ്-യും. ഒരാാള്‍ ക്രിക്കറ്റില്‍ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍ മറ്റൊരാള്‍ ചലച്ചിത്രലോകത്ത് അഭിനയത്തില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. ധോണിയും വിജയ്-യും ഒരുമിച്ചുള്ള സൗഹൃദ നിമിഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും വൈറലാകുന്നു.

വിജയ് നായകനായെത്തുന്ന ബീസ്റ്റ് എന്ന സിനിമയുടെ ലൊക്കേഷനിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണി അതിഥിയായെത്തിയത്. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്.

Read more: പേര് ശ്രീജേഷ് എന്നാണോ…; എങ്കില്‍ ഇവിടെ കിട്ടും ഫ്രീയായി ഒരു ഷര്‍ട്ട്

നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റേതായി പുറത്തെത്തിയ പോസ്റ്ററുകളും ഈ സൂചന ശരിവയ്ക്കുന്നു. പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ വിജയ്-യുടെ നായികയായെത്തുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മാണം.

Story highlights: MS Dhoni meets Vijay in Beast location