‘പുറപ്പാട് ഇത് പടപ്പുറപ്പാട്…’; ശ്രദ്ധ നേടി കുരുതിയിലെ പാട്ട്

August 6, 2021
Vetta Mrigam Lyric Video Kuruthi Movie

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കുരുതി. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. വേട്ടമൃഗം എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. സിയ ഉല്‍ ഹഖ്, രഷ്മി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലറും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. നിഗൂഢതകള്‍ നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് സൂചന. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

Read more: വിവാഹശേഷം ആദ്യമായി യുവയും മൃദുലയും പ്രേക്ഷകര്‍ക്കായി ഒരുക്കിയ നൃത്ത വിസ്മയം

‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്ക്കെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. കുരുതി എന്ന ചിത്രത്തില്‍ അസാധാരണവും ഉജ്ജ്വലവുമായ സംഗീതമുണ്ടെന്ന് പൃഥ്വിരാജ് മുന്‍പ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനവും ഇത് ശരിവയ്ക്കുന്നു.

Story highlights: Vetta Mrigam Lyric Video Kuruthi Movie