നിഷ്‌കളങ്കതയോടെ കുഞ്ഞ് ലൂക്ക; നെഞ്ചോട് ചേര്‍ത്ത് മിയ: ശ്രദ്ധനേടി മാമോദീസ വിഡിയോ

September 9, 2021
Miya shares baptism video of her son Luca

സിനിമയില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കൈയടി നേടുന്ന താരമാണ് മിയ. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന താരത്തിന്റെ കുടുംബ വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മകന്റെ മാമോദീസ വിഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്. മിയയും ഭര്‍ത്താവ് അശ്വിനും മകനും ഒപ്പമുള്ള മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്. മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ നല്‍കുന്ന താരമാണ് മിയ ജോര്‍ജ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. സിനിമകളിലൂടെ ആ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

Read more: ‘ഇത് പോരെ അളിയാ…’; പാട്ട് വേദിയില്‍ ‘അളിയന്മാരുടെ’ ചില കുടുംബ വിശേഷങ്ങളും

ഡോക്ടര്‍ ലവ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, ബോബി, വിശുദ്ധന്‍, ബ്രദേഴ്സ് ഡേ, അല്‍ മല്ലു, പട്ടാഭിരാമന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്. വിവാഹ ശേഷം മിയയും അശ്വിനും ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലൂടേയും പ്രേക്ഷകര്‍ക്ക് മുന്‍പിലേയ്‌ക്കെത്തി. ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തപ്രകടനവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Story highlights: Miya shares baptism video of her son Luca